Latest NewsEuropeNewsIndiaInternationalWomenGulfLife StyleTechnologyHealth & Fitness

കിടപ്പറകളിലേക്ക് പുരുഷ സെക്‌സ് റോബോട്ടുകള്‍ !!! സ്ത്രീകളോടിവര്‍ എങ്ങനെ പെരുമാറും ?

സ്ത്രീ സമൂഹത്തിനു മുന്‍പില്‍ ഏറെ ആശങ്കകളുയര്‍ത്തിയാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ പരീക്ഷണം  എത്തുന്നത്. ആദ്യ പുരുഷ സെക്‌സ് റോബോട്ടുകള്‍ വിപണിയില്‍ ഇറങ്ങാന്‍ ഏതാനും മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജനങ്ങള്‍ക്കിടയില്‍ സംശയവും കൗതുകവും വര്‍ധിക്കുന്നത്. കാലിഫോര്‍ണിയയിലെ റിയല്‍ ബോട്ടിക്‌സ് എന്ന കമ്പനിയാണ് സിക്‌സ് പായ്ക്കുള്ള നല്ല മിടുക്കന്‍ പുരുഷ സെക്‌സ് റോബോട്ടുകളെ വിപണിയിലെത്തിക്കുന്നത്. 10000 യൂറോയാണ് വില. ഇത് ഏകദേശം എട്ടു ലക്ഷം ഇന്ത്യന്‍ രൂപ വില വരും. സമ്മതമില്ലാതെ ഇവ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുമോ, അതിനെ പീഡനമായി കണക്കാക്കുമോ, നിയമം റോബോട്ടുകളോട് എന്ത് സമീപനമെടുക്കും തുടങ്ങി നൂറുകണക്കിനു ചോദ്യങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ റോബോട്ടുകള്‍ തങ്ങള്‍ക്കും ഉയര്‍ത്തുന്നുണ്ടെന്ന് റോബോട്ടിക്‌സ് വിദഗ്ധന്‍ നോയര്‍ ഷാര്‍ക്കി പറയുന്നു.

എന്നാല്‍ ഇവയ്ക്ക് സ്വന്തമായി “ആഗ്രഹ”ങ്ങളില്ലെന്നു മാത്രമല്ല കംപ്യുട്ടര്‍ പ്രോഗ്രാമാണ് ഇവയെ നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ നിയമം സംബന്ധിച്ച നൂലാമാലകള്‍ ഉണ്ടായാല്‍ പ്രോഗ്രാമര്‍ കുടുങ്ങുമെന്ന് ഉറപ്പ്. ഇത്തരം റോബോട്ടുകളെ തേടി നടക്കുന്നവര്‍ ഏറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത്തരം റോബോട്ടുകള്‍ വിപണിയില്‍ വന്‍ നേട്ടം കൊയ്യുമെന്നും റോബോട്ടിക്‌സ് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button