Latest NewsNewsIndia

സംഘപരിവാറിനെയും ബിജെപിയെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തി യെച്ചൂരി

സംഘപരിവാറിനെയും ബിജെപിയെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാഭാരതത്തിലെ കൗരവപക്ഷത്തെ സംഘപരിവാറാക്കിയും മോദിയേയും അമിത് ഷായേയും കൗരവരിലെ ദുര്യോധനന്‍, ദുശാസനന്‍ എന്നിവരുമായി അദ്ദേഹം ബന്ധപ്പെടുത്തി.

read also: യെച്ചൂരിയുടെ വിജയവും സിപിഎം കേരളാഘടകത്തിന്റെ ദയനീയപരാജയവും

‘കൗരവർ നൂറുപേരുണ്ട്. പക്ഷെ അതിൽ രണ്ടു പേരുകൾ മാത്രമാണ് പരിചിതം. ദുര്യോധനനും ദുശാസനനും. മോദിയും അമിത് ഷായും സംഘപരിവാറിലെ ദുര്യോധനനും ദുശാസനനുമാണ്. ഇവർ സിപിഐഎമ്മിനെ വിമർശിച്ച് ഇല്ലാതാക്കാമെന്നാണ് കരുതുന്നതെന്ന്’ യെച്ചൂരി പറഞ്ഞു.

സംഘപരിവാർ ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയുമെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയതായും അദ്ദേഹം സൂചിപ്പിച്ചു. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ആശയപരമായി തടസ്സം നിൽക്കുക ഇടതുപക്ഷമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്ന്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button