Latest NewsNewsIndia

ബി.ജെ.പി എം.പിയുടെ മകനും സുഹൃത്തും അറസ്റ്റില്‍

പാറ്റ്ന•മദ്യനിരോധിത സംസ്ഥാനമായ ബീഹാറില്‍ മദ്യപാനം നടത്തിയതിന് ബി.ജെ.പി എം.പിയുടെ മകനേയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഗയ എം.പി ഹരി മാഞ്ചിയുടെ മകന്‍ രാഹുല്‍ കുമാര്‍ മാഞ്ചിയും സുഹൃത്തും ഗയ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നമ ഗ്രാമത്തില്‍ വച്ച് മദ്യപിക്കുന്നതിടെയാണ് പോലീസ് പിടിയിലായതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ലാല്‍ ബിഹാരി പാസ്വാന്‍ പറഞ്ഞു.

സിറ്റി കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്ത് ഗയ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമുയി കടുത്ത മദ്യവിരുദ്ധ നിയമമാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം, തന്റെ മകന്റെ പേരില്‍ പോലീസ് തെറ്റായി കേസെടുക്കുകയായിരുന്നുവെന്ന് മാഞ്ചി ആരോപിച്ചു. നമ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി മദ്യവില്പന നടക്കുന്നതായി ഡി.ഐ.ജിയെ അറിയിച്ചത് താനാണ്. താന്‍ നല്‍കിയ വിവരത്തില്‍ നടപടിയെടുക്കുന്നതിന് പകരം തന്റെ മകനെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നും മാഞ്ചി പി.ടി.ഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button