തിരുവനന്തപുരം : കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ജീവിക്കാൻ ഭയം ഉണ്ടെന്നു സംവിധായകൻ അലി അക്ബർ. ഏപ്രിൽ 16ന് ഹർത്താലിന്‍റെ മറവിൽ താനൂരിൽ നടന്ന അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്‍റെ അനുഭവങ്ങളും,കേരളത്തിലെ സമകാലിക സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളും വിവരിക്കുകയായിരുന്നു ഒരു ചാനൽ ഡിബേറ്റിൽ അലി അക്ബർ. അമ്പലത്തിൽ പീഢനം നടന്നുവെന്ന് പറഞ്ഞ് ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്.
ഓരോരുത്തരോടും പേര് ചോദിച്ചായിരുന്നു ആക്രമണം. സ്ഥാപനങ്ങൾ അക്രമിക്കുന്നതിലും ഈ വേർതിരിവ് കണ്ടു. എന്നിട്ടും സഹിഷ്ണുത പാലിക്കുന്ന ഹിന്ദു സമൂഹത്തെ നമിക്കുകയാണ് വേണ്ടത്. ഇതേ പോലെ മദ്രസയിൽ ഒരു പീഡനം നടന്നാൽ മുസൽമാനെ ഒരു ഹിന്ദുക്കളും ആക്രമിക്കില്ല.അവർ അങ്ങനെ ചെയ്യുന്നവരല്ല. പൂന്തുറ കലാപം ഉണ്ടായപ്പോൾ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകിയത് ആർ എസ് എസ് ആണെന്നും നിലവിലെ സാഹചര്യങ്ങളിൽ കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നുവെന്നും അലി അക്ബർ ചൂണ്ടികാട്ടി.
Post Your Comments