Latest NewsYouthMenWomenLife StyleFood & CookeryHealth & Fitness

നിങ്ങൾക്ക് മൈഗ്രേന്‍ ഉണ്ടോ ? എങ്കിൽ ഇതറിയുക

മൈഗ്രേന്‍ അഥവ ചെന്നിക്കുത്ത് മൂലമുള്ള തലവേദന കാരണം ബുദ്ധി മുട്ടനുഭവിക്കുന്ന നിരവധിപേർ നമ്മുക്ക് ചുറ്റുമുണ്ട്. ചില മരുന്നുകൾ കഴിച്ചാൽ താൽക്കാലിക ക്ഷമനം ലഭിക്കുമെങ്കിലും ഇത് പൂർണമായി മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ് അതിനാൽ ഇത് വരത്തെ നോക്കുകയാണ് ചെയേണ്ടത്. അതിനായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.  മൈഗ്രേന്‍ വരാതെ നോക്കാനുള്ള ചില വഴികൾ ചുവടെ ചേർക്കുന്നു.migrain

  • അമിത വെളിച്ചവും അധിക ശബ്​ദവുമുളള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. കാരണം ഇവ തലവേദനക്ക് കാരണമാകുന്നു. അത് പോലെ തന്നെ രാതികാലങ്ങളിലെ ഡ്രൈവിങ് ഒഴിവാക്കുക. ഫോണിന്‍റെയും ലാപി​ന്‍റെയും സ്​ക്രീനിലെ വെളിച്ചം കുറക്കാൻ ശ്രദ്ധിക്കുക.

 

  • ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ്​ ചെയ്​ത മാംസം എന്നിവ ഒഴിവാക്കുക കാരണം ഇത്തരത്തിലുള്ള ആഹാരവും മൈഗ്രേന് കാരണമായേക്കാം. ഏതെങ്കിലും ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

 

  • സ്​ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന ചില ഹോർമോൺ വ്യതിയാനങ്ങൾ മൈ​​ഗ്രേൻ അസഹ്യമായേക്കാം. അതിനാൽ ആർത്തവകാലം അടുക്കാറാകുമ്പോള്‍ വേണ്ട ​ മുൻകരുതലുകൾ സ്വീകരിക്കുക.

 

  • അമിതമായ ചൂട്, തണുപ്പ്, മഴ ഇവയും മൈഗ്രേന് കാരണമാകുന്നു

 

  • വെളളം ധാരാളം കുടിക്കുക. ശരീരത്തില്‍ വെളളത്തി​ന്‍റെ അളവ് കുറയുന്നത് മൈഗ്രേനു കാരണമാകുന്നു

 

  • മാനസികസമ്മര്‍ദം വരാതെ നോക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

Also read ;പനങ്കുല പോലെ മുടി വളരാന്‍ കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button