കറിവേപ്പിലയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. അതിലൊന്നാണ് മുടിയുടെ വളര്‍ച്ചയെ സഹായിക്കുക എന്നത്. കറിവേപ്പില മുടിയ്ക്ക് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും. കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അതിലേക്ക് അല്പം നാരങ്ങനീരും പഞ്ചസാരയും ചേര്‍ക്കുക. ഒരാഴ്ച സ്ഥിരമായി ഈ ചായ കുടിച്ചാല്‍ ഇത് മുടിവളര്‍ച്ച വര്‍ധിപ്പിക്കും. ഇതിനു പുറമേ കറിവേപ്പില നേരിട്ടു കഴിക്കുന്നതും നല്ലതാണ്.
കറിവേപ്പില ഉപയോഗിച്ച് ഹെയര്‍ ടോണിക്കും നിര്‍മ്മിക്കാനാവുന്നതാണ്. കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും എടുക്കുത്ത ശേഷം രണ്ടും ഒരുമിച്ച് ചൂടാക്കുക. കറുത്ത വസ്തു രൂപപ്പെടുന്നതുവരെ ചൂടാക്കണം. തണുത്തതിന് ശേഷം ഇത് നേരിട്ട് തലയില്‍ പുരട്ടാം. ഒരു മണിക്കൂറിനുശേഷം കഴുകി കളയാം.ആഴ്ചയില്‍ രണ്ടു തവണ ഇത് പുരട്ടുക. പതിനഞ്ചുദിവസത്തിനുള്ളില്‍ തന്നെ മാറ്റം മനസ്സിലാക്കാനാകും.
Post Your Comments