തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഐറിഷ് യുവതി ലിഗയുടെ(33) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരുക്കില്ലെന്ന് പോസ്റ്റം റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാകാം മരണം സംഭവിച്ചിരിക്കുന്നതെന്നും പ്രാഥമിക നിഗമനം. എന്നാല്‍ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ.
അതേസമയം ലിഗയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ഇലീസ് ആരോപിച്ചു. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരിയുടെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.
Post Your Comments