Latest NewsKeralaIndiaNewsInternational

അതീന്ദ്രിയജ്ഞാനിയായ സ്ത്രീ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്നേ പറഞ്ഞിരുന്നു: ലിഗയുടെ ഭർത്താവ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റർ അടുത്തു വരെ എത്തിയിരുന്നുവെന്ന് ഭർത്താവും സഹോദരിയും. പോലീസ് അന്വേഷണത്തിൽ തൃപ്തി തോന്നാത്തതിനെ തുടർന്ന് അതീന്ത്രിയജ്ഞാനമുള്ള റഷ്യന്‍ വനിതയുടെ സഹായം തേടുകയായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരമാണ് ലിഗയുടെ ഭർത്താവ് ആന്‍ഡ്രൂസും സഹോദരിയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്തെത്തിയത്. തൊട്ടടുത്ത കരയിലെ വീടുകളില്‍ കയറി അന്വേഷണവും നടത്തി. മൃതദേഹം കണ്ടെത്തിയ ഭാഗത്തേയ്ക്ക് പോകാനും നോക്കി. എന്നാൽ സ്വകാര്യ ഭൂമിയാണെന്ന തോന്നലിലാണു പിന്‍വാങ്ങിയത്.

also read:ലിഗയുടെ മൃതദ്ദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ല

കഴിഞ്ഞ 20 ദിവസമായി റഷ്യൻ വനിതയുടെ നിര്‍ദേശപ്രകാരമായിരുന്നത്രേ തിരച്ചില്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര ഉള്‍പ്പെടെ ചിഹ്നങ്ങളുള്ള പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്നായിരുന്നു പ്രവചനം. ഇതേക്കുറിച്ച് ഇലീസും ആന്‍ഡ്രൂസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ഈ സൂചനകള്‍ക്കനുസരിച്ചുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു. പൊഴിയൂരിലും മറ്റും പോയ ഇവര്‍ കാസര്‍കോട്ടെ ഉപ്പളയില്‍ എത്തിയതും ഇങ്ങനെയാണ്. കാസര്‍കോട്ടു നില്‍ക്കുമ്പോഴാണു പനത്തുറയില്‍ മൃതദേഹം കണ്ടെത്തിയ വിവരമറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button