Latest NewsArticleKeralaNews

സോഷ്യൽ മീഡിയയുടെ മറവിൽ ഇവിടം കലാപഭൂമിയാക്കുന്ന സാമൂഹ്യ വിപത്തുകളെ തിരിച്ചറിയുക

സമൂഹ മാധ്യമങ്ങൾ എങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. ഫേസ്ബുക്കും വാട്ട്സാപ്പും സാധാരണക്കാരുടെ ഇടയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന വ്യജ ഹർത്താൽ.

എന്നാൽ നാഥനില്ലാതെ ഏപ്രിൽ 16 തിങ്കളാഴ്‌ച പിറന്ന ഹർത്താൽ സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏതു രാഷ്‌ട്രീയ പാർട്ടികളോ സംഘടനകളോ അവരുടെ വികാരങ്ങൾക്ക് മുറിവേൽക്കുമ്പോൾ നടത്തുന്ന ഇത്തരത്തിലുള്ള ഹർത്താലുകളും ഇന്നത്തെ കാലത്ത് ഭയക്കേണ്ടതു തന്നെയാണ്. കശ്‌മീരിലെ കത്വയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ നീതിക്കു വേണ്ടിയെന്നു പറഞ്ഞു നടത്തിയ ഹർത്താൽ വരാനിരിക്കുന്ന അപകടകരമായ ദിനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

Hartal

ഹർത്താൽ നടത്തിയ സൂത്രധാരന്മാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശികളായ അമര്‍നാഥ് ബൈജു(20) സുധീഷ് (22), നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍(21), അഖില്‍(23), തിരുവനന്തപുരം സ്വദേശി എം.ജെ. സിറില്‍ എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരുമായിരുന്നു ഇവർ. കലാപമുണ്ടാക്കല്‍ , പൊതുമുതല്‍ നശിപ്പിക്കല്‍ ,ലഹള കൂട്ടല്‍ ,ഗതാഗത തടസ്സം,കുട്ടികളുെട നേരെയുള്ള അതിക്രമം തടയല്‍ നിയമം ലംഘിച്ചു (കത്വയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന് തുടങ്ങി പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മുകളിൽ ചുമത്തിയത്.

കഴിഞ്ഞദിവസം തിരൂര്‍ കൂട്ടായിയില്‍നിന്ന്, മലപ്പുറത്തുള്ള വോയ്‌സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരന്‍ അമര്‍നാഥിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ മുമ്പ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു എന്നാൽ മൂന്നുമാസം മുന്പാണ് അമർനാഥിനെ സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തുക ഇയാളുടെ പതിവായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Image result for whatsapp chatting

ഹര്‍ത്താലെന്ന ആശയം അമര്‍നാഥിന്റേതായിരുന്നു . മറ്റുള്ളവര്‍ അത് ഏറ്റെടുത്തുവെന്ന് മാത്രം. ബിജെപിയെ സമൂഹ മാധ്യമങ്ങൾ വഴി പൂർണമായും പരിഹാസ കഥാപാത്രമാക്കുക വർഗീയത ഉണ്ടാക്കുക എന്ന ലക്ഷ്യങ്ങളായിരുന്നു ഈ ചെറുപ്പക്കാരന് ഉണ്ടായിരുന്നത്. അത് ഒരു വ്യജ ഹർത്താലിന്റെ മറവിൽ എന്നുമാത്രം. ഇതിനിടെ ചില മാധ്യമങ്ങള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന് പ്രചരിപ്പിക്കുകയായിരുന്നു.

കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫെയ്‌സ്ബുക്കില്‍ ഇട്ടു. സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് നിര്‍ദേശവും നല്‍കി. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സജീവമായവരോട് ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി.

ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ അഡ്മിന്‍മാര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് വെറും 48 മണിക്കൂര്‍ മുന്‍പായിരുന്നു തീരുമാനം. ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.

 

ഇത്തരത്തിൽ സ്വകാര്യ താൽപ്പര്യങ്ങൾ നിറവേറുകയെന്ന ലക്ഷ്യത്തിനായി രാഷ്‌ട്രീയ പാർട്ടികളും ചില സംഘടനകളും പടച്ചുവിടുന്ന തെറ്റായ പ്രചാരണങ്ങൾ ഇന്നത്തെ യുവത്വം ഏറ്റെടുക്കുന്നു എന്നതാണ് അത്ഭുതം. രാഷ്‌ട്രീയ നിലപാടുകൾ മാത്രം പോരാ ജാതിയും മതവും പറയുകയും വാദിക്കുകയും ചെയ്‌താൽ മാത്രമെ മുമ്പോട്ടുള്ള യാത്രയ്‌ക്ക് കരുത്താകൂ എന്ന തെറ്റായ വിശ്വാസം കേരളത്തിലും രൂപപ്പെട്ടു കഴിഞ്ഞു.

അറിവും വിവേകവുമുള്ള ജനതയിലാണ് ഈ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഉറ്റവരെ അകറ്റി നിർത്തിയും, തോളിൽ കൈയിട്ടു നടന്നവനെ തള്ളിപ്പറഞ്ഞും പുതിയ അജണ്ടകൾ രൂപപ്പെടുത്തിയെടുക്കുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും ഏകപക്ഷീയമായ ചില ദൃശ്യങ്ങളുമണ് തണലാകുന്നത്.

നിരത്തിലിറങ്ങുന്നു ജനക്കൂട്ടം സമൂഹത്തിൽ അരാജകത്വം പടർത്തുമ്പോൾ ഇതിനു പിന്നിലുള്ള യാഥാർഥ്യം തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അറിയാൻ ശ്രമിക്കില്ല, ജനാതിപത്യം തകർക്കപ്പെടുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്ന ഈ ആൾക്കൂട്ടം അടുത്ത സുഹൃത്തിനേ പോലും ഭയക്കണമെന്ന വികാരം ഓരോരുത്തരിലേക്കും കുത്തിവയ്‌ക്കുന്നുണ്ട്. അല്ലെങ്കിൽ അങ്ങനെ പറഞ്ഞു പഠിപ്പിക്കുന്നു. മലയാളി സമൂഹത്തെ അത്രയധികം സ്വാധീനിച്ചിരിക്കുന്നു സമൂഹമാധ്യമങ്ങളും അവയിലെ ഇടപെടലുകളും.

വ്യജ സന്ദേശങ്ങളും നിർദേശങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുകയണ്. വെറുപ്പിന്റെ രാഷ്‌ട്രീയം പറയാനും പ്രചരിപ്പിക്കാനും പ്രത്യേക ഗ്രൂപ്പുകളും കൂട്ടായ്‌മകളുമുണ്ട്. വാക്കുകളെ വളച്ചൊടിക്കുന്നതു പോലെ തന്നെ വസ്‌തുതകൾ മറച്ചുവെച്ചും അവയെ തള്ളിപ്പറഞ്ഞും ഏകപക്ഷീയമായ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും അടിച്ചേൽപ്പിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. അഭിപ്രായം പറയുന്നവരെ വേട്ടയാടാനും ഒരു വിഭാഗത്തിനെതിരെ ആ വാക്കുകളെ വഴി തിരിച്ചു വിടാനും ഇവർ ശ്രമിക്കുകയും ഭാഗികമായി വിജയം കാണുകയും ചെയ്യുന്നു.

രാജ്യത്ത് നടക്കുന്ന അനിഷ്‌ട സംഭവങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. എന്നാൽ, അതൊന്നും തെറ്റായ സന്ദേശങ്ങളുടെ പിന്തുണയോടെയോ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നതോ ആകരുതെന്നുമാത്രം .

shortlink

Related Articles

Post Your Comments

Related Articles


Back to top button