ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. 40 പേർ അടങ്ങിയ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉൾപ്പടെയുള്ളവർ അടങ്ങിയ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഇവർക്ക് പുറമെ കേന്ദ്ര മന്ത്രി നിതിൻ ഗദ്കരി. രാജ്നാഥ് സിങ്, യെഡിയൂരപ്പ, നിർമല സീതാരാമൻ, പ്രകാശ് ജാവേദ്ക്കർ, പിയുഷ് ഗോയൽ, യോഗി ആദിത്യനാഥ്, ശിവരാജ്സിംഗ് ചൗഹാൻ, ദേവേന്ദ്ര ഫട്നവിസ്, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, തുടങ്ങിയവരും പട്ടികയിലുണ്ട്.
also read:കർണാടക തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്
കർണാടക തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരാനാണ് ബിജെപിയുടെ ലക്ഷ്യം. മെയ് 12നാണ് കർണാടകയിൽ വോട്ടെടുപ്പ് നടക്കുക. മെയ് 15ന് വോട്ടെണ്ണൽ നടക്കും.
Post Your Comments