വളരെ വിവാദമായ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ടാസ്‌ക് ഫോഴ്‌സായിരുന്നു. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയുള്ള കസ്റ്റഡിയായിരുന്നു ഇതെന്നും ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ രേഖകളില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിനെയും പ്രതി ചേര്‍ക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം നടന്നത്. പൊലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിലും ആളുമാറി അറസ്റ്റിലും പിന്നിലെ ശക്തിയെന്ന ആരോപണത്തിന്റെ നിഴലിലുള്ള ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് ഇനി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വിലസി നടക്കാം.
ജില്ലാ റൂറല്‍ പോലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ് ചുമതലയേറ്റശേഷം കൊണ്ടുവന്ന പുത്തന്‍ ഭരണനിര്‍വഹണ സംവിധാനമായിരുന്നു റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്.). വിവിധ പോലീസ് സ്റ്റേഷനുകളിലെയും സി.ഐ. ഓഫീസുകളിലെയും കേസുകളില്‍ എസ്.പി.ക്ക് നേരിട്ടിടപെടാന്‍ ആര്‍.ടി.എഫ്. സംവിധാനത്തിലൂടെ കഴിഞ്ഞു. റൂറല്‍ എസ്.പി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ.)മാരുമായി ആര്‍.ടി.എഫുകാര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ആര്‍.ടി.എഫ്. വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ ഇടപെടുന്നതുപോലും എസ്.എച്ച്.ഒ.മാര്‍ അറിഞ്ഞിരുന്നില്ല.
ഇനി കുറച്ചു നാളുകള്‍ക്ക് മുമ്പുള്ള ഒരു സംഭവത്തിലേക്ക് ഒന്ന് എത്തിനോക്കാം. മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സമ്മര്‍ദ്ദത്തിന് അകപ്പെടാതെ നടന്‍ ദിലീപിനെ അറസ്റ്റ് സമ്മാനിച്ച വാര്‍ത്താപ്രധാന്യത്തില്‍ ഒരു നായകന്റെ പരിവേഷമായിരുന്നു എ വി ജോര്‍ജിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ വ്യക്തികൂടിയാണ് റൂറല്‍ എസ് പി എ വി ജോര്‍ജ്. രാഷ്ട്രീയ- സിനിമാ രംഗങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, സംസ്ഥാനത്ത് തിളങ്ങി നില്‍ക്കുന്ന ഒരു നടനെ അറസ്റ്റു ചെയ്തതിലൂടെ സമുഹമാധ്യമങ്ങളുള്‍പ്പെടെ എ വി ജോര്‍ജിന് ഒരു ഹീറോയുടെ പരിവേഷമാണ് ചാര്‍ത്തി നല്‍കിയത്. നീണ്ട നാളത്തെ അന്വേഷണവും അതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും ഉള്‍പ്പെടെ പഴുതുകള്‍ അടച്ചുള്ള അന്വേഷണമായിരുന്നു അന്ന് എ വി ജോര്‍ജില്‍ നിന്നുമുണ്ടായതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ എ.വി ജോര്‍ജിന്റെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ഇരകളില്‍ ഒരാളായിരുന്നില്ലേ ദിലീപ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇതുമാത്രമല്ല, ആലുവയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാന്‍ ട്രാഫിക് റെഗുലേറ്ററി സമിതി നല്‍കിയ തീരുമാനം നടപ്പാക്കിയതും എ.വി. ജോര്‍ജായിരുന്നു. തിരക്കേറിയ പാതകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത് വ്യാപാരികളില്‍ കടുത്ത എതിര്‍പ്പിനു കാരണമായി. എസ്.പി.ക്കും എം.എല്‍.എ.ക്കുമെതിരേ വ്യാപകമായി ഫ്ലക്സ് ഉള്‍പ്പെടെ സ്ഥാപിച്ച് പ്രചാരണം നടത്തിയെങ്കിലും എസ്.പി. നടപടിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് വ്യാപാരികള്‍ കളക്ടറെ സമീപിച്ചെങ്കിലും ഗതാഗത നിയന്ത്രണ സമിതി തീരുമാനിച്ച സമ്പ്രദായം തുടരാനാണ് നിര്‍ദേശിച്ചത്.
ഒന്ന് ആലോചിച്ചു നോക്ക്, യഥാര്‍ത്ഥത്തില്‍ ഇതൊക്കെ വെറും ഒരു മാറ മാത്രമായിരുന്നില്ലേ? തന്റെ ക്രൂര പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍, അല്ലെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണുവാരിയിടുകയായിരുന്നില്ലേ അദ്ദേഹം. എ.വി. ജോര്‍ജ് എന്ന വ്യക്തിക്ക് ഒന്നുമാത്രമായിരുന്നു ആവശ്യം. എല്ലാവരുടെ കണ്ണുകളില്‍ താന്‍ നല്ലവനാണെന്ന് തോന്നിപ്പിക്കുക, അതോടൊപ്പം തന്നിലേക്ക് കടന്നുവരുന്ന പബ്ലിസിറ്റിയും. ഔദ്യോഗിക ജീവിതചത്തില്‍ ഒന്നോ രണ്ടോ നല്ലകാര്യങ്ങള്‍ ചെയ്തുവെന്ന് വരുത്തി തീര്‍ക്കുകയും പിന്നീട് അതിനെ കരുവാക്കി ക്രൂരതയുടെ മുഖംമൂടി എടുത്തണിയുകയും ചെയ്ത നായകനായിരുന്നു എ.വി. ജോര്‍ജ് എന്ന് പറയുന്നതാകും വളരെ കൃത്യം.
അദ്ദേഹത്തിന്റെ നരനായാട്ടിന്റെ അവസാനത്തെ ഇരയായിരുന്നു ആ ഒമ്പത്‌പേരും. വരാപ്പുഴയില്‍ ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ഒമ്പത് പേരും നിരപരാധികളാണെന്ന് തെളിഞ്ഞിരുന്നു. എ.വി ജോര്‍ജ് എന്ന നായകന്റെ തകര്‍ച്ചയാണ് ഈ സംഭവത്തിലൂടെയും ഇതേ കേസില്‍ അറസ്റ്റിലായി ശേഷം കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുവഴി ലഭിച്ച താരപരിവേഷത്തില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് ഇദ്ദേഹത്തിന്റെ പ്രത്യേക പൊലീസ് സംഘമായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് വരാപ്പുഴ കേസില്‍ കുടുങ്ങുന്നതും അതിന്റെ പേരില്‍ ജോര്‍ജ് അപ്രതീക്ഷിതമായി സ്ഥലം മാറ്റത്തിലൂടെ ശിക്ഷിക്കപ്പെടുന്നതും. ജില്ലാ റൂറല്‍ പോലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ് ചുമതലയേറ്റശേഷം കൊണ്ടുവന്ന പുത്തന്‍ ഭരണനിര്‍വഹണ സംവിധാനമായിരുന്നു റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്.). വിവിധ പോലീസ് സ്റ്റേഷനുകളിലെയും സി.ഐ. ഓഫീസുകളിലെയും കേസുകളില്‍ എസ്.പി.ക്ക് നേരിട്ടിടപെടാന്‍ ആര്‍.ടി.എഫ്. സംവിധാനത്തിലൂടെ കഴിഞ്ഞു.
റൂറല്‍ എസ്.പി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) മാരുമായി ആര്‍.ടി.എഫുകാര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ആര്‍.ടി.എഫ്. വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ ഇടപെടുന്നതുപോലും എസ്.എച്ച്.ഒ.മാര്‍ അറിഞ്ഞിരുന്നില്ല. കളമശ്ശേരി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ആര്‍.ടി.എഫ്. അംഗങ്ങളായി തിരഞ്ഞെടുത്തത്. ആലുവയും പെരുമ്പാവൂരും കേന്ദ്രീകരിച്ച് ഒരേസമയം 12 പോലീസുകാരാണ് റൂറല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേക ജീപ്പും അനുവദിച്ചിരുന്നു. ചാര ഷര്‍ട്ടും പാന്റ്സുമായിരുന്നു യൂണിഫോം.
ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാനും പ്രശ്നബാധിതമേഖലയില്‍ വേഗത്തിലെത്തി നടപടിയെടുക്കാനും എസ്.പി. ഇവരെയാണ് നിയോഗിച്ചിരുന്നത്. റൂറല്‍ ജില്ലയിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന ആര്‍.ടി.എഫ്. തന്നെയാണ് അവസാനം എസ്.പി.ക്ക് ദോഷമായത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മൂന്ന് ആര്‍.ടി.എഫ്. ഉദ്യോഗസ്ഥരാണ്. ഉന്നത നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. ഈ മൂന്ന് ഉദ്യോഗസ്ഥരും ഇപ്പോള്‍ കേസില്‍ പ്രതിയായി ജയിലിലാണ്. സംഭവത്തെത്തുടര്‍ന്ന് ആര്‍.ടി.എഫ്. പിരിച്ചുവിടുകയും ചെയ്തു. അന്വേഷണം പുരോഗമിച്ചതോടെ ഈ സേനയുടെ തലവനായിരുന്ന എ.വി. ജോര്‍ജിന്റെ റൂറല്‍ എസ്.പി. സ്ഥാനവും തെറിച്ചു.
വെറും പ്രശസ്തിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരാളായിരുന്നു എ.വി ജോര്‍ജ് എന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം ഒരു ശരിയുടെ മറവില്‍ ഒമ്പത് തെറ്റ് ചെയ്യുന്ന ഒരാളില്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുണ്ടാകില്ല എന്നതാണ് സത്യം. ഒരു ദാക്ഷിണ്യവുമില്ലാതെ പാവം ചെറുപ്പക്കാരനെ കൊന്നു കളഞ്ഞ് എ.വി ജോര്‍ജില്‍ ദയയുടെ ഒരു കണികപോലും ഉണ്ടായിരുന്നില്ലല്ലോ? സത്യത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ തന്നെ ആയിരുന്നില്ലേ എ.വി ജോര്‍ജ്………..
Post Your Comments