
ഓരോ ദിവസവും ഓരോ രോഗങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ചുംബനത്തിലൂടെ മാരകമായ വൈറസുകള്‍ പകരുമോ എന്ന നിരീക്ഷണത്തിലായിരുന്നു ഗവേഷകര്‍. ഒടുവില്‍ അവര്‍ അതിനുത്തരം കണ്ടെത്തി. ലിപ്ലോക്ക് പോലുള്ള ചുംബനങ്ങളിലൂടെ ചില വൈറസുകള്‍ പകരുമെന്നും ഇവ അപകടകാരിയാണെന്നുമാണ് ശാസ്ത്രഞ്ജരുടെ പുതിയ കണ്ടെത്തല്‍.
എപ്സ്റ്റൈന് ബാര്‍ എന്ന വൈറസാണ് പരസ്പരം ചുംബിക്കുന്നതിലൂടെ പകരുന്നത്. മറ്റു രോഗങ്ങളെ വിളിച്ചു വരുത്താന്‍ ശേഷിയുള്ളതാണ് ഈ വൈറസ്. സിന്സിനാറ്റ് ആശുപത്രിയിലെ ഒരു വിഭാഗം ഗവേഷകരാണ് ഇത്തരത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മാരക രോഗങ്ങള്‍ വരെ വിളിച്ചുവരുത്താന്‍ സാധ്യതയുള്ളതാണെന്നാണ് ഗവേഷകരുടെ വാദം.
എന്നാല്‍ ഇതാദ്യമായല്ല, നേരത്തെയും ഇത്തരം വൈറസുകളിലൂടെ പകരുന്ന രോഗങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിനെ പറ്റി അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. റുമാറ്റിക് ആര്‍ത്രറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കൂടാതെ ടൈപ്പ് 1 ഡയബറ്റിസും ഈ ചുംബനത്തിലൂടെയുണ്ടാകുന്ന വൈറസുകളുടെ ഭാഗമായി ശരീരത്തെ ബാധിക്കുന്നവയാണ്.
വൈറസ് ബാധിക്കുന്നതിലൂടെ വ്യക്തികളുടെ ഡിഎന്എില് തന്നെ മാറ്റങ്ങള്‍ വരുത്തി ജനിതക രോഗങ്ങള്‍ രൂക്ഷമാകുന്നു. ചുംബനത്തിലൂടെ പകരുന്ന എപ്സ്റ്റൈന് വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്ക്കുന്നു.
ഈ വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്‍ക്കുമെങ്കിലും ഉടനടി ആരോഗ്യത്തെ ബാധിക്കില്ല. കാലങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ ഇവ പ്രവര്‍ത്തിച്ച് തുടങ്ങി നമ്മുടെ ആരോഗ്യനിലയെ ബാധിക്കുകയുള്ളുവെന്നാണ് ശാസ്ത്രലോകത്തിന്റെ മറ്റൊരു കണ്ടെത്തല്‍.
അമിത ക്ഷീണം, തൊണ്ടയിലുണ്ടാകുന്ന രൂക്ഷമായ വേദന, ഇടയ്ക്കിടയുള്ള പനി എന്നിവ എപ്സ്റ്റൈന് വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ പ്രധാന രോഗലക്ഷണങ്ങളാണ്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിക്കഴിഞ്ഞാല്‍ ഡി.എന്‍.എ യിലുണ്ടാകുന്ന തന്മാത്രകളുടെ സാധാരണ പ്രവര്‍ത്തനത്തെ അവ ബാധിക്കുന്നു. ഇത് ന്യൂറോണുകള്‍ തമ്മിലുള്ള വിനിമയത്തെ മുഴുവന്‍ തകിടം മറിച്ച് ശരീരത്തിന്റെ തുലനാവസ്ഥ തകര്‍ക്കുന്നു.
Post Your Comments