Latest NewsIndiaNews

മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി

ജയ്പൂര്‍: മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. രാജസ്ഥാനിലാണ് സംഭവം നടന്നത്. നിരവധി പേരാണ് സംഭവത്തെ തുടര്‍ന്ന് അവശ നിലയിലായത്. ഇവരെ ചുരു ജില്ലയിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണം നല്‍കാമെന്ന് പറഞ്ഞാണ് പണിക്ക് പോകുന്ന ഇവരെ മരുന്ന് പരീക്ഷണത്തിന് വിധേയരാക്കിയിരുന്നത്. വിദേശ കമ്പനിയുടെ വാഗ്ദാനം ദിവസം 500 രൂപ വീതം നല്‍കാമെന്നായിരുന്നു.

read also: ഡോക്ടര്‍ക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ത്തി; രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും

‘ഞങ്ങള്‍ ഇവിടെ എത്തിയത് ഏപ്രില്‍ 18നാണ് . ഇപ്പോള്‍ മൂന്ന് ദിവസമായി. ഞങ്ങള്‍ വന്നത് അവര്‍ പണം നല്‍കാമെന്ന് പറഞ്ഞതിനാലാണ്. 21 പേരാണ് ഞങ്ങളുണ്ടായിരുന്നത് ഇതില്‍ 16 പേര്‍ക്കും സുഖമില്ലാതെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നാണ്’ മരുന്നു പരീക്ഷണത്തിന് ഇരയായ വ്യക്തി വെളിപ്പെടുത്തിയത്.

മരുന്ന് നല്‍കിയതോടെ ഉറക്കം വന്നതായി വേറൊരാള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഓഫീസര്‍മാരെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button