മൂവാറ്റുപുഴ: മരുന്ന് പരീക്ഷിച്ച് ഒന്‍പത് വര്‍ഷത്തെ തളര്‍ച്ചയ്ക്കുശേഷം മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത. ഡോക്ടര്‍ക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ത്തിയെന്നാണ് പറയുന്നത്. രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തി. രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ബൈസണ്‍വാലി സ്വദേശി രാജപ്പനാണ് പ്രതി. ഡോക്ടര്‍ രോഗിക്ക് നല്‍കിയ മരുന്ന് കഴിച്ച് അസ്വസ്ഥതയുണ്ടായി എന്ന പരാതിയെ തുടര്‍ന്ന് എത്തിയ ബന്ധുക്കളുടെ മുന്നില്‍വെച്ച് ഡോക്ടര്‍ മരുന്ന് കഴിച്ച് കാണിക്കുകയായിരുന്നു.
മരുന്ന് കഴിച്ചതിനുശേഷം ഡോക്ടറുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഒന്‍പത് വര്‍ഷമാണ് തളര്‍ന്ന് കിടന്നത്. ആയുര്‍വേദ ഡോക്ടര്‍ മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ പി.എ.ബൈജു (45) ഇന്നലെയാണ് മരിച്ചത്. 2007 ജനുവരി 25നാണു ബൈജു തളര്‍ന്നു വീഴുന്നത്. ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു ബൈജു. ബൈസണ്‍വാലി കാര്യംകുന്നേല്‍ ശാന്ത ഡോ.ബൈജുവിന്റെ ചികില്‍സയിലായിരുന്നു. സന്ധിവാതം ബാധിച്ചു നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ശാന്തയുടെ രോഗത്തിനു ബൈജുവിന്റെ ചികില്‍സകൊണ്ട് ഏറെ ശമനമുണ്ടായി.
രസനപഞ്ചകമാണ് ഡോക്ടര്‍ രോഗിക്ക് നല്‍കിയിരുന്നത്. കഷായം കഴിച്ച ശാന്ത അബോധാവസ്ഥയിലായെന്നും മരുന്നില്‍ വിഷം ചേര്‍ന്നതായും ആരോപിച്ചു ശാന്തയും ബന്ധുക്കളും ആശുപത്രിയിലെത്തി. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാനാണ് ഡോക്ടര്‍ മരുന്ന് കഴിച്ച് കാണിച്ചത്. ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷത്തിന്റെ സാന്നിധ്യമാണു ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്നു തെളിഞ്ഞിട്ടുണ്ട്. ശാന്തയുടെ ഭര്‍ത്താവ് രാജപ്പനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments