Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ചെങ്ങന്നൂരില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടത്-വലത് മുന്നണികള്‍ തയ്യാറാകണം- കുമ്മനം

തിരുവനന്തപുരം: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്ര നാളും രഹസ്യമായി നടത്തിവന്ന ഒത്തു തീര്‍പ്പ് രാഷ്ട്രീയമാണ് ഇതോടെ പുറത്തു വന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ട പ്രമേയത്തോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ചെങ്ങന്നൂരില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. പൊതുജനങ്ങള പരിഹാസ്യരാക്കുന്ന നിലപാട് ഇരുകൂട്ടരും അവസാനിപ്പിക്കണം. ഇതിനായി കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തണം. ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ടു മറിക്കുന്നതിന് പകരം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പോരാട്ടം നടത്തണം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തത് എന്തിന്റ അടിസ്ഥാനത്തിലാണെന്ന് സിപിഎം തുറന്നു പറയണം. കോണ്‍ഗ്രസിന്റെ ഏത് നയത്തിനോടുള്ള യോജിപ്പ് മൂലമാണ് സിപിഎം അവരെ പിന്തുണയ്ക്കുന്നത്? സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും സിപിഎം നേതൃത്വം വിശദീകരിക്കണം. കോണ്‍ഗ്രസ് വിരുദ്ധ സമരത്തിന്റെ പേരില്‍ തെരുവുകളില്‍ ഹോമിക്കപ്പെട്ട ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണ് ഇത്. ആത്മാഭിമാനമുള്ള സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും പാര്‍ട്ടി വിട്ട് പുറത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വാട്‌സാപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതില്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഹര്‍ത്താലിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കടകളാണ്. ഇത് മറച്ചു വെക്കാനാണ് വ്യാജ പ്രചരണം നടത്തുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് വിദേശത്ത് നിന്ന് പോലും പിന്തുണ കിട്ടിയതിനെപ്പറ്റി വിദഗദ്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button