Latest NewsNewsIndiaInternational

മഹാഭാരത കാലത്ത് ഇന്‌റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി

ന്യുഡല്‍ഹി: ഇന്‌റര്‍നെറ്റ് സാന്നിധ്യം മഹാഭാരത കാലത്തും ഉണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പണ്ടു കാലത്ത് ശാസ്ത്രം ഏറ്റവുമധികം വികസിച്ചിരുന്നത് ഇന്ത്യയിലായിരുന്നുവെന്ന് ഉപനിഷത്തുകളില്‍ പറയുന്നുണ്ടെന്നും ഇതേ രാജ്യത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതെന്നും മഹാഭാരതത്തിലും ഉപനിഷത്തുകളിലും നല്‍കിയിരിക്കുന്ന വിവരണത്തിന്‌റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. നാഗരികതയുള്ള സ്ഥലമാണ് ഇന്ത്യയെന്ന് അംഗീകരിക്കാത്തവരാണ് താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നത്. ഭാരതത്തിലെ 99 ശതമാനം പേരും രാജ്യത്തിന്‌റെ നാഗരികതയില്‍ വിശ്വസിക്കുന്നുണ്ട്.

കമ്മ്യുണിസം രാജ്യത്തു നിന്ന് അപ്രത്യക്ഷമാകുന്നതും മോദി പ്രധാന മന്ത്രിയായതും അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. ഉപനിഷത്തുകളിലും മഹാഭാരതത്തിലും നാഗരികതയെക്കുറിച്ച് തെളിവുകളുണ്ട്. 50 കിലോമീറ്റര്‍ ദൂരത്ത് നടക്കുന്ന യുദ്ധത്തെ പറ്റി സന്ദേശം അയയ്ക്കണമെങ്കില്‍ എന്തെങ്കിലും സാങ്കേതിക വിദ്യ ആവശ്യമാണ്. സഞ്ജയന്‌റെ സാങ്കേതിക വിദ്യയാണ് ഇന്നത്തെ ഇന്‌റര്‍നെറ്റെന്നും ബിപ്ലവ് ദേബ് കൂട്ടി ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button