Latest NewsNewsIndia

മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു

ന്യൂഡല്‍ഹി: ഒരു മുതിര്‍ന്ന നേതാവ് കൂടി ബിജെപി വിട്ടു. പ്രധാനമന്ത്രി മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ ശേഷമാണ് നേതാവ് ബിജെപി വിട്ടത്. മുതിര്‍ന്ന നേതാവും ബിജെപി നിര്‍വ്വാഹക സമിതിയംഗവുമായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് പാര്‍ട്ടി വിട്ടത്.

കത്വ വിഷയത്തില്‍ നേരത്തെ തന്നെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊടും ക്രൂരതയ്‌ക്കെതിരെ മോദി പുലര്‍ത്തുന്ന മൗനമാണ് സിന്‍ഹയെ പ്രകോപിച്ചതും പാര്‍ട്ടി വിടാനുള്ള തീരുമാനം കൈകൊണ്ടതെന്നുമാണ് വ്യക്തമാകുന്നത്.

ബിജെപിയെ മോദി നശിപ്പിക്കുമെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് ബിജെപി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. പറ്റ്നയിലാണ് സിന്‍ഹ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button