വിജയവാഡ: പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ തെലുങ്ക് സൂപ്പർതാരവും ടിഡിപി എംഎൽഎയുമായ നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ ബിജെപി പരാതി നൽകി. ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമർശങ്ങൾ മോശവും കുറ്റകരവുമാണെന്ന് ബിജെപി ഹൈദരാബാദ് യൂണിറ്റ് പ്രസിഡന്റ് എൻ രാമചന്ദർ റാവു വ്യക്തമാക്കി.
തെളിവുകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിൽ ബാലകൃഷ്ണയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ ജി. ജഗൻ പറയുകയുണ്ടായി. ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ചതിനും ഒരുമിച്ച് സെല്‍ഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ മർദിച്ചതിനും താരം വിവാദത്തിൽ പെട്ടിരുന്നു.
Post Your Comments