ബിജ്നോര്‍: യുവാവ് കാമുകിയെ സ്വന്തമാക്കാനായി കാമുകിയുടെ വിവാഹമണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി. 24കാരനായ യുവാവാണ് കാമുകിയുടെ വിവാഹ മണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കാമുകിയെ വരണമാല്യം അണിയിച്ച് സ്വന്തമാക്കിയത്. സംഭവം നടന്നത് യു.പിയിലെ ബിജ്നോറിലാണ്. വിവാഹം നടക്കുന്ന ഹാളിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ യുവാവ് കൃത്യമായി കാമുകിയുടെ കഴുത്തിലേക്ക് വരണമാല്യം എറിഞ്ഞ് വീഴിക്കുകയായിരുന്നു.
ഇയാള്‍ കമുകിയെ സ്വന്തമാക്കിയത് വരന്റെ കയ്യിലിരുന്ന മാല തട്ടിപ്പറിച്ച് അത് കാമുകിയുടെ കഴുത്തില്‍ അണിയിച്ചാണ്. ബിജ്നോറിലെ ഈ വിവാഹ ഹാളില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങളാണ്. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹ മണ്ഡപത്തിലേക്ക് ബൈക്കോടിച്ച് വന്ന യുവാവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്ന വധു ഏറെ സന്തോഷത്തോടെയാണ് കാമുകനെ വിവാഹമണ്ഡപത്തില്‍ സ്വീകരിച്ചത്.
read also: തീവ്ര പ്രണയത്തിനൊടുവില്‍ വഞ്ചിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണി(വീഡിയോ)
എന്നാല്‍ സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച വിവാഹം നടന്നതിന് പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ കാമുകനെ നന്നായി കൈകാര്യം ചെയ്തു. ഇയാളെ അതിനുശേഷം പോലീസിന് കൈമാറി. സംഭവങ്ങളെ തുടര്‍ന്ന വരന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.
Post Your Comments