Latest NewsNewsInternational

തീവ്ര പ്രണയത്തിനൊടുവില്‍ വഞ്ചിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണി(വീഡിയോ)

പ്രണയം തീവ്രമാണ്. ഇതിനിടയില്‍ വഞ്ചിക്കപ്പെടുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ പലരീതിയിലും പ്രതികാരം ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചില പ്രതികാരങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. വഞ്ചിച്ച കാമുകനെ പാഠം പഠിപ്പിക്കാന്‍ കാര്‍ കത്തിച്ചിരിക്കുകയാണ് കാമുകി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കാമുകനോടുള്ള രോഷം മുഴുവന്‍ കാമുകിയുടെ മുഖത്ത് കാണാനാകും.

കാമുകനോടുള്ള കലിപ്പ് കാറിലാണ് കാമുകി തീര്‍ക്കുന്നത്. ആദ്യം കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് പൊട്ടിക്കാന്‍ ശ്രമിക്കുകയാണ് കാമുകി. എന്നാല്‍ കാര്‍ ബുള്ളറ്റ് പ്രൂഫായതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. ഇത് യുവതിയെ കൂടുതല്‍ ചൊടിപ്പിച്ചതോടെ കാറിന് തീയിടുകയായിരുന്നു. അഗ്‌നിശമനസേന എത്തിയെങ്കിലും രക്ഷയുണ്ടായില്ല. ആരാണ് യുവതിയെന്നോ, എവിടെ നിന്നുള്ള വിഡിയോ ആണെന്നോ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button