ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ് സിങ് സെങ്കാറിന്റെ വൈ കാറ്റഗറി സുരക്ഷയാണ് യുപി സർക്കാർ പിൻവലിച്ചത്. അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ സെങ്കാറിന്റെയും വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ബലാല്‍സംഗകേസില്‍ ഏപ്രില്‍ 12ന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെയും സുരക്ഷ പിൻവലിച്ചത്.
ALSO READ:കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാനേതാക്കള്‍ക്ക് പീഡനം
മാഖിയിലെ വീട്ടിന്റെ സുരക്ഷയ്ക്കായി നാല് പൊലീസുകാരെയും തോക്കുധാരികളായ മൂന്ന് പൊലീസുകാര്‍ എം.എല്‍.എയുടെ സുരക്ഷയ്ക്കായും നിയോഗിച്ചിരുന്നു. ഇൗ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്. ഉന്നാവ് ബലാല്‍സംഗ കേസില്‍ യു.പി സര്‍ക്കാറിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതികളായവരുടെ വൈ കാറ്റഗറി സുരക്ഷ യുപി സർക്കാർ പിൻവലിച്ചത്.
Post Your Comments