Latest NewsNewsIndia

കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാനേതാക്കള്‍ക്ക്‌ പീഡനം

മുംബൈ: കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ വനിതാനേതാവിന് നേരെ മാനഭംഗശ്രമം നടന്നതായി പരാതി. കോൺഗ്രസ് വനിതാ നേതാവ് ആണ് മുംബൈയില്‍ ജുഹുവില്‍ നടന്ന കോൺഗ്രെസ്സിന്റെ പ്രതിഷേധ പരിപാടിക്കിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നൽകിയത്. തനിക്കു മാത്രമല്ല ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിലെയോ വിദ്യാര്‍ത്ഥി വിഭാഗത്തിലെയോ പ്രവര്‍ത്തകനാണെന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചു. വനിതാ നേതാവ് മഹാരാഷ്ട്രാ കോണ്‍ഗ്രസ് അധ്യക്ഷനായ സഞ്ജയ് നിരുപമിന് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button