KeralaLatest NewsNews

‘ഇതൊക്കെയെന്ത്’ മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു

തൃശൂര്‍: കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത് ഒരു ഫോട്ടോഗ്രാഫറാണ്. വെറും ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞാല്‍ പോര, ഒരു ഒന്നൊന്നര ഫോട്ടോഗ്രാഫര്‍ തന്നെയാണിത്. മരത്തില്‍ തൂങ്ങി കിടന്ന് വരന്റെയും വധുവിന്റെയും ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രഫറുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. പിന്നാലെ ഇതാര് എന്ന് തിരക്കി ഇറങ്ങിയിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ വവ്വാല്‍ ഫോട്ടോഗ്രാഫറെ തിരിച്ചറിഞ്ഞു.

തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് മനോഹര ചിത്രത്തിനായി മരത്തില്‍ തൂങ്ങി കിടന്ന് ചിത്രം പകര്‍ത്തിയത്. വരന്റെയും,വധുവിന്റെയും ചിത്രങ്ങളെടുക്കാന്‍ വിഷ്ണു തലകീഴായി കിടന്നപ്പോള്‍ അടുത്തു നിന്യാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായത്.

ചിത്രം പകര്‍ത്തിയതിന് ശേഷം ക്യാമറ വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വിഷ്ണു സുരക്ഷിതനായി തന്നെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ ഈ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ക്ക് കൈയ്യടിയുടെ ബഹളമായിരുന്നു.

ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ‘പെര്‍ഫെക്ഷന്‍’ കിട്ടാത്തതിനാലാണ് വവ്വാല്‍ ക്ലിക്ക് വേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം. ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി. ടൈല്‍ പണിക്കാരനായ രവീന്ദ്രന്റെ മകന്‍ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് പഠിച്ചത്. പിന്നീട് ഇഷ്ടം ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. അമ്മ മണി തയ്യല്‍ ടീച്ചറാണ്.

ദുബായില്‍ മെയില്‍ നഴ്‌സായ തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബര്‍ട്ടും, എം.കോം വിദ്യാര്‍ഥിനിയായ നവ്യയും, ഇവരായിരുന്നു ആ വവ്വാല്‍ ക്ലിക്കിലെ ദമ്പതികള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button