റാവൽപാണ്ടി: അഫ്‌ഗാനിസ്ഥാനിലെ സ്വാത് താഴ്വര ഇന്ന് മലയെ ഓർത്ത് അഭിമാനംകൊള്ളുകയാണ്. താലിബാന്റെ തട്ടകമായ സ്വാത് താഴ്‌വരയിൽ അവളുടെ ശബ്‌ദം മുഴങ്ങിക്കേട്ടിരുന്നു.മരണത്തിന്റെ കൈയ്യിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ചു മലാല. സമാദാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവ് കൂടിയായാണ് ഇന്ന് മലാല. മലാല യുസഫ്‌സായിയുടെ പേര് സ്വീകരിച്ചിരിക്കുകയാണ് പാകിസ്താനിലെ ഒരു ഗ്രാമം. പാക്‌സിതാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമമാണ് പേര് മാറ്റി മലാലയോടുള്ള ആദരം പ്രകടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ബസീര്‍ അഹമ്മദ് ആണ് ഈ വിവരം ട്വിറ്റര്‍ വഴി പങ്കുവെച്ചത്. മലാലയെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും പാകിസ്താനിലുണ്ട്.
also read:നോബല്‍ പ്രൈസ് ജേതാവ് മലാല വീണ്ടും പാകിസ്താനില്‍
2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്നും വെടിയേറ്റത്. എന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടര്‍ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു. ലണ്ടനിലേക്ക് പോയ മലാല നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു മലാലയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്തകാവലിലായിരുന്നു നാല് ദിവസം നീണ്ട മലാലയുടെ പാക് സന്ദര്‍ശനം.
Post Your Comments