കാഠ്മണ്ഡു: ടേക്ക് ഓഫിനിടെ 139 യാത്രക്കാരുമായി യാത്രതിരിച്ച മലേഷ്യന്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് സൂചന. വിമാനം ടേക്ക് ഓഫ് ചെയ്യാനായി തയ്യാറെടുക്കുമ്പോൾ തന്നെ പൈലറ്റ് തകരാര്‍ കണ്ടുപിടിക്കുകയും എയര്‍പോര്‍ട്ടിലേക്ക് സന്ദേശമയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് വിമാനം തെന്നിമാറുകയായിരുന്നു.
Read Also: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐ അറസ്റ്റിൽ
യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കുന്ന വിശദീകരണം. അപകടത്തെത്തുടര്‍ന്ന് 12 മണിക്കൂറത്തേക്ക് കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനം നീക്കിയതിനു ശേഷം എയര്‍പോര്‍ട്ട് വീണ്ടും തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Post Your Comments