ന്യൂഡല്‍ഹി: ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളില്‍ പത്തില്‍ എട്ടു പേരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2017-18 വര്‍ഷത്തെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരം കുറ്റംചുമത്തപ്പെടുന്നവരില്‍ 16.3 ശതമാനംപേര്‍മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ദളിതര്‍ നേരിട്ട പ്രശ്നങ്ങളില്‍ ഐ.പി.സി. കുറ്റംചുമത്തപ്പെടുന്നവരില്‍ 29.4 ശതമാനംപേര്‍ മാത്രവുമാണ് ശിക്ഷിക്കപ്പെടുന്നത്.
2014 മുതല്‍ മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദളിത് സ്ത്രീകള്‍ക്കെതിരേയുള്ള കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാനഹാനിവരുത്തല്‍ തുടങ്ങി കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
also read: ദളിതര്‍ മതം മാറുന്നു
2016ല്‍ പട്ടികജാതിക്കാര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ 5.5 ശതമാനം വര്‍ധനവുണ്ടായി. 2015-ല്‍ 38,670 കേസുകള്‍ ഉണ്ടായിരുന്നത് 2016-ല്‍ 40,801 ആയി. പ്രധാനകേസുകളിലെ പ്രതികള്‍ കുറ്റവിമുക്തരാകുന്നതും വിചാരണ നീളുന്നതും കാരണമാണ്.
2016ലെ 91 ശതമാനം ദളിതരുടെ കേസുകളും കെട്ടിക്കിടക്കുകയാണെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകള്‍ നല്‍കുന്ന വിവരം. 2006 ഇത് 78 ശതമാനമായിരുന്നു.
Post Your Comments