Latest NewsArticleNews StoryEditor's Choice

സിപിഎം കോണ്‍ഗ്രസും കോണ്‍ഗ്രസ്‌ വേണ്ടാത്ത സിപിഎമ്മും

സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഹൈദരാബാദില്‍ നടക്കുമ്പോള്‍ ഒരു സംശയം ചുവപ്പന്‍ കോട്ടകളില്‍ പേരിനു പോലും ഇടമില്ലാതെ കൂടും കുടുക്കയും ഉപേക്ഷിക്കേണ്ടി വന്നവര്‍ ഇപ്പോള്‍ കേരള കോണ്ഗ്രസ് എന്നായി ചുരുങ്ങുമോ? വിപ്ലവം തലയ്ക്ക് പിടിച്ച, പാവപ്പെട്ടവന്റെ ശബ്ദമായ കുബേര മുതലാളി മാരെ മാത്രം സഹായിക്കുന്ന കേരളത്തിലെ ഈ പാവം ജനകീയ പാര്‍ട്ടി ഇപ്പോള്‍ ദേശീയതലത്തില്‍ സ്ഥാനം ഒന്നും ഇല്ലാതെ ഇരിയ്ക്കുകയാണ്. നാഴികയ്ക്ക് നാല്‍പ്പതു വട്ടം തങ്ങളുടെ വര്‍ഗ്ഗ ശത്രു ബിജെപിയാണെന്ന് ഉരചെയ്തു കൊണ്ട് ഏതൊരു വിശാല സഖ്യത്തെയും കൂട്ട് പിടിച്ച് അവരെ തോത്പിക്കാന്‍ മുന്നിട്ടിറങ്ങണം എന്നു മാത്രമാണ് ഈ പാര്‍ട്ടി വക്താക്കളുടെ ലക്‌ഷ്യം. എന്നാല്‍ അതിനായി വയ്ക്കുന്ന ചുവടുകള്‍ കേരള ചരിത്രത്തില്‍ ചരിത്രം കുറിയ്ക്കുമോ അതോ ചരിത്ര പരമായ വിഡ്ഢിത്തമാകുമോ!!

ബിജെപി.യെ അധികാരത്തില്‍നിന്നു താഴെയിറക്കാനുള്ള വിശാല രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള ചര്‍ച്ച സജീവമാകുകയാണ്. ബിജെപിയെ എതിർക്കുന്നത് പോലെ എതിർക്കേണ്ട ശക്തിയല്ല കോൺഗ്രസ്സ് എന്ന വാദമാണ് യച്ചൂരി ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ പൂർണ്ണമായും തള്ളിക്കളയുന്ന പ്രമേയമാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ചത്. കോൺഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളെയും അതിനിശിതമായ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. എന്നാല്‍ ബിജെപിയെ നേരിടാൻ കോൺഗ്രസ് അടക്കം എല്ലാ മതേതര ജനാധിപത്യ ശക്തികളും സഹകരിച്ച് പ്രവർത്തിയ്ക്കേണ്ടത് അനിവാര്യമാണെന്ന ബദല്‍ നിലപാടാണ് യെച്ചൂരി മുന്നോട്ട് വയ്ക്കുന്നത്. പൊതുചര്‍ച്ചയില്‍ വോട്ടെടുപ്പ് ആവശ്യവുമുയര്‍ന്നതോടെ ബംഗാള്‍ ഘടകം യെച്ചൂരിക്ക് പിന്നില്‍ അടിയുറച്ച്‌ നില്‍ക്കുന്നു. കേരളം പ്രകാശ് കാരാട്ടിനൊപ്പവും. അതുകൊണ്ട് തന്നെ ത്രിപുരയടക്കമുള്ള ചെറു സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണ്ണായകമാകും. ബിജെപി.യെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നര്‍വേല്‍ക്കറാണ് രഹസ്യവോട്ടെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടത്. രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ കേരളത്തില്‍ പലരുടെയും വോട്ടുകള്‍ വീഴുക യെച്ചൂരിക്ക് തന്നെയാകും. പിന്നെ ഇതില്‍ നോക്കേണ്ട ഒരുകാര്യം രഹസ്യ ബാലറ്റ് ആയിരിക്കണം. അല്ലാതെ കൈയുര്‍ത്തി വോട്ടെണ്ണിയാല്‍ പിണറായിയെ ഭയക്കുന്ന കേരള പ്രതിനിധികളുടെ കൈകള്‍ യെച്ചൂരിക്ക് വേണ്ടി പൊങ്ങുമോ?

ഈ വിഷയത്തോടെ വ്യക്തമായി രൂപംകൊണ്ട ചേരിതിരിവ് പാര്‍ട്ടി പൊട്ടിത്തെറിയിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെ സി.പി.എം ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ അജണ്ട മാത്രമേ കേരള ഘടകത്തിനുള്ളൂ. അത് സാധ്യമാകണമെങ്കില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിര്‍ത്തിയേ പറ്റൂ. അതുകൊണ്ട് തന്നെ കേരള ഘടകം കോണ്‍ഗ്രസ് ബാന്ധവത്തെ അംഗീകരിക്കില്ല. അതുകൊണ്ടാണ് പിണറായി വിഭാഗം പ്രകാശ് കാരാട്ടിന്റെ നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതും. എന്നാല്‍ കേരള ഘടകത്തിലെ ഒറ്റയാന്‍ വി എസ് ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്. ഇനി കേരളം വിട്ടിട്ട് സിപിഎമ്മിന്റെ ചരിത്രം പരിശോധിക്കാം

Rahul yachuri

രാജ്യത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ആദ്യമായി എത്തുന്നത് ആന്ധ്രയിലായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര ശക്തമായിരുന്നു അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. എന്നാല്‍ ഇന്ന് അവിടെ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നത് തന്നെ തെലുങ്കാന രാഷ്ട്രീയ സമതിയുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങിയാണ്. ദേശീയ പാര്‍ട്ടി എന്ന ലേബലില്‍ അധികാര മോഹികളായി ഇരുന്ന സി.പി.എമ്മിന്റെ അംഗബലം ഇപ്പോള്‍ ഏറ്റവും പുതിയ പ്രാദേശിക കകഷികളിലൊന്നായ തെലുങ്കാന രാഷ്ട്രീയ സമിതിയെക്കാള്‍ പിന്നിലാണ് ലോക്‌സഭയില്‍. രണ്ടക്കം തികയ്ക്കാന്‍പോലും കഴിയാത്ത ഒരു കക്ഷിയാണ് ഇപ്പോള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്ത് രാജ്യത്തെ ഭരണം മൂന്നാമതൊരു മുന്നണിക്ക് ലഭിക്കുമെന്ന് സ്വപ്‌നം കാണുന്നത്!

പാര്‍ലമെന്റിലേക്ക് ഇടതുപക്ഷ എം പിമാരുടെ എണ്ണം അമ്പതുവരെയായി ഉയര്‍ന്നതിനു പശ്ചിമബംഗാളിന്റെ സംഭാവന വലുതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടി മൂന്നാമതാണോ നാലാമതാണോ എന്ന് നേതാക്കള്‍ക്കുപോലും ഉറപ്പില്ല. ബംഗാള്‍ പോയപ്പോള്‍ പറഞ്ഞത് ത്രിപുര ഉണ്ടാലോ എന്നാണ്. എന്നാല്‍ നരേന്ദ്ര മോദി മാജിക്കിന് മുന്നില്‍ ചെങ്കോലും കിരീടവും കാഴ്ച വച്ച് പാര്‍ട്ടി കീഴടങ്ങി. ഇനി അധികാരത്തില്‍ ആകെ ശേഷിക്കുന്നത് കേരളം മാത്രമാണ്. അവിടെയും ‘ഇതുപോലെ’ ഭരണം തുടരുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം എത്രയുണ്ടാകുമെന്നു കണ്ടറിയേണ്ടതാണ്.

കര്‍ണാടകത്തില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അവിടെ ആകെയുള്ള 224 നിയമസഭാ സീറ്റില്‍ സി.പി.എം മത്സരിക്കുന്നത് 16 ഇടത്താണ്. കോണ്‍ഗ്രസുമായി ധാരണയില്‍ അല്ലെങ്കില്‍ കര്‍ണാടക നിയമസഭയില്‍ സി.പി.എമ്മിന്റെ ‘സംപ്യൂജ്യാവസ്ഥ’ തുടരുമെന്നാണ് യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ സൂചിപ്പിച്ചത്. 16 ഇടത്തെ പ്രവര്‍ത്തകര്‍ക്ക് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാം. ബാക്കിയുള്ളിടങ്ങളിലെ, വളരെക്കുറച്ചാണെങ്കിലും പ്രവര്‍ത്തകര്‍ ആര്‍ക്ക് വോട്ടുചെയ്യണം!! സ്വന്തം പാര്ട്ടിയ്ക്കോ അവര്‍ പിന്തുണയ്ക്കുന്ന കക്ഷിയ്ക്കോ വോട്ട് ചെയ്യാന്‍ കഴിയാത്ത മനോവിഷമമാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പിള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍ ഇതൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button