തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും മോശം സ്വഭാവക്കാരെ സേനയില്‍ നിന്നും പിരിച്ചു വിടണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരുടെ മോശം സ്വഭാവം പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഐജിമാരും എസ്പിമാരും പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
മോശമായി പെരുമാറുന്ന പോലീസുകാരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം നല്‍കിയിട്ടും മാറ്റമില്ലെങ്കില്‍ കര്‍ശന നടപടി തന്നെ കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഷനുകളിലെ പിആര്‍ഒ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments