ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്, മുഖ്യമന്ത്രി ഇടപെടണം: വി എം സുധീരന്റെ കത്ത്

സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി എം സുധീരൻ. പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കയച്ച കത്തിലാണ് സുധീരൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

Also Read:കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്നു: ശ്രമം തുടരുകയാണെന്ന് രമേശ് ചെന്നിത്തല

‘വന്‍ തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്’, വി എം സുധീരന്റെ കത്തിൽ പറയുന്നു.

‘മോന്‍സണ്‍ സംസ്ഥാനത്തിന് പുറത്ത് നടത്തിയ തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡി.ജി.പി. തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതരുള്‍പ്പടെ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങള്‍ മോന്‍സണ്‍ നിര്‍ബാധം തുടര്‍ന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്, പരാജയവുമാണ്. ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടു പോയതാണെങ്കില്‍ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്’, സുധീരൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button