
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലി ലക്ഷ്മി സന്തോഷ് (14) ആണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്. മുങ്ങിത്താഴ്ന്ന സഹപാഠികളായ തിരുമല മങ്കാട്ടുകടവ് സ്വദേശി ആര്യ (14), തമലം സ്വദേശി സുലീന എസ് (14) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കരയ്ക്കുനിന്നിരുന്ന കൂട്ടുകാരിയായ ഇടപ്പഴിഞ്ഞി സ്വദേശി സാമ സജീദാണ് ഒച്ചവച്ച് കൂട്ടുകാര്‍ മുങ്ങിത്താഴുന്ന വിവരം സമീപവാസികളെ അറിയിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കാര്‍മ്മല്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടീമിലെ അംഗങ്ങളാണ് നാലുപേരും. ജഗതി ഇടപ്പഴിഞ്ഞി എസ്.കെ.എന്‍.ആര്.എ 148ല്‍ ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിംഗ് കോളേജ് മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അനിത എസ്. നായരുടെയും ബാംഗ്ളൂരില്‍ സ്വകാര്യ കമ്പനി നടത്തുന്ന സന്തോഷിന്റെയും ഏകമകളാണ് അഞ്ജലി.
Post Your Comments