ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്. ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര് എന്ന യുവാവും ഇയാളുടെ പ്രതിശ്രുത വധു ജ്യോതിയുമാണ് ഈ വേറിട്ട ആശയത്തിന് പിന്നില്‍. ഏപ്രില്‍ 27നാണ് ഇവരുടെ വിവാഹം.
Read Also: ഷംനയെ കണ്ടെത്തി : തിരിച്ചറിഞ്ഞത് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍
വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കരിബസപ്പ ഗോണ്ഡിയുമായി സിദ്ധപ്പ പങ്കുവെക്കുകയും തുടര്‍ന്ന് സുഹൃത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരം വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ രൂപത്തിൽ അച്ചടിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കന്നഡ സ്രുജനശീല ബലഗ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഗോവയില്‍ റെയില്‍വേ ഉദ്യോഗസ്ഥനുമാണ് സിദ്ധപ്പ.
Post Your Comments