
കൊല്ലം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണി യുവതി വര്‍ക്കല മടവൂര്‍ ഷംനയെ (21) കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഓട്ടോ ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരമറിയിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഷംനയെ കാണാതായത്. മാധ്യമങ്ങളില്‍ വന്ന ചിത്രം കണ്ടാണ് ഡ്രൈവര്‍മാര്‍ ഷംനയെ തിരിച്ചറിഞ്ഞത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലുള്ള ഷംന തീര്‍ത്തും അവശയാണ്. കണ്ടെത്തുന്ന സമയം ഇവര്‍ ഒറ്റക്കായിരുന്നു. വൈദ്യപരിശോധന പുരോഗമിക്കുകയാണ്. ഷംന ഗര്‍ഭിണിയായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് സംശയിക്കുന്നുണ്ട്.
Post Your Comments