ArticleCinemaMollywoodLatest NewsMovie SongsEntertainment

ഈ നടന്റെ രൂപം ഇങ്ങനെയാവാൻ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തം!!

തമിഴ് സിനിമ നടന്‍ രാജേന്ദ്രന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മൊട്ട രാജേന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ ഈ സിനിമാ താരത്തിന്റെ രൂപം ഇങ്ങനെ മാറാന്‍ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തമാണ്. ഇപ്പോള്‍ കൊമേഡിയന്‍ ആയും വില്ലനായും തിളങ്ങുകയാണ് രാജേന്ദ്രന്‍. സാധാരണ നടന്മാരെ പോലെ ഇരുന്നിരുന്ന വ്യക്തിയാണ് രാജേന്ദ്രന്‍. പക്ഷെ ഇപ്പോള്‍ ഒരു മുടിയും അദ്ദേഹത്തിനില്ല. തല നിറയെ മുടിയും ഉരുക്ക് മസിലും സിക്‌സ് പായ്ക്ക് ബോഡിയും എല്ലാം ഉളള സുന്ദരനായ ഈ യുവാവ് ഇന്ന് എല്ലാവര്‍ക്കും പേടി തോന്നുന്ന രൂപത്തിലേക്ക് എത്താന്‍ കാരണം മലയാള സിനിമ.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ താത്പര്യമില്ല!! വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന നടിമാര്‍

മലയാളത്തില്‍ അടക്കം തെന്നിന്ത്യയിലെ തിരക്കുളള സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇദ്ദേഹം. പണ്ട് ഒരുപാട് ചിത്രങ്ങളില്‍ മോഹന്‍ലാലിനും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിനിടെ പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലേക്ക് കൊണ്ടെത്തിച്ചത്. കല്‍പെറ്റ എന്ന മലയാളം സിനിമയില്‍ നായകന്‍ രാജേന്ദ്രനെ തല്ലുന്ന ഒരുരംഗമുണ്ട്. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴണമായിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ചെന്ന് വീണ പുഴ മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതിലെ രാസവസ്തുക്കള്‍ ഇദ്ദേഹത്തിന്റെ തലമുടി മുഴവന്‍ പൊഴിച്ച് കളഞ്ഞു. പുരികം പോലും പൊഴിഞ്ഞു. ഏറെ ദിവസം ആശുപത്രിയിലും കഴിയേണ്ടി വന്നു.

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടത്തെ വർണ്ണിക്കുന്ന ഹൃദയസ്പർശിയായ ഗാനം.2018/04/18 ജീവിക്കാനായി കൂലിപ്പണി; ഒടുവില്‍ ആരുമറിയാതെ മരണം; ആ മലയാള സംവിധായകന്റെ ജീവിതം ഇങ്ങനെ

അങ്ങനെ അകെ രൂപം മാറിയ ഈ നടന്‍ പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നു. സംവിധായകന്‍ ബാലയുടെ കണ്ണില്‍ പെട്ടതോടെ വിരൂപനായി മാറിയ രാജേന്ദ്രന്റെ സമയം തെളിഞ്ഞു. ആദ്യം വില്ലനും പിന്നെ ഹാസ്യതാരവുമായി. ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി രാജേന്ദ്രന്‍ മാറിക്കഴിഞ്ഞു. രൂപം മാറിയെങ്കിലും തന്നെ സിക്‌സ് പായ്ക്ക് ശരീരം ഇപ്പോഴും ഉടവില്ലാതെ സൂക്ഷിക്കുന്നതില്‍ പ്രത്യേക താത്പര്യം ഈ നടനുണ്ട്‌. അഞ്ഞൂറിലേറെ സിനിമകള്‍ ഇതിനോടകം രാജേന്ദ്രൻ ചെയ്തിട്ടുണ്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button