പാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത കാമുകനോടൊപ്പം ഒളിച്ചോടിയ കമിതാക്കളെ പിടികൂടി. കാമുകനോടൊപ്പം പോകാന്‍ അനുവദിക്കാത്ത കോടതി നിലപാടില്‍ പ്രതിഷേധിച്ച് യുവതി നിരാഹാരം തുടങ്ങി. ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയും കുന്നോത്ത് പറമ്പ് സ്വദേശിയായ 19 കാരനുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
മടിക്കേരി പൊലീസ് പിടികൂടിയ കമിതാക്കളെ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ പരാതി പ്രകാരം തലശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞ കാമുകിക്ക് പ്രായപൂര്‍ത്തിയായെങ്കിലും കാമുകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവരേയും ഒന്നിച്ച് താമസിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളോടൊപ്പം പോകാന്‍ തയാറാകാത്ത യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് യുവതി നിരാഹാരമാരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥിയായ കാമുകനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
Post Your Comments