KeralaLatest NewsNews

കടലിലെ തിരയില്‍ പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ്. ജൂസയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്ത് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെല്‍ബിന്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടത്.

Read Also: ഒരു കുടുംബത്തിലെ 4 പേര്‍ അതിക്രൂരമായി കൊല്ലപ്പെട്ടു: അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതം

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മെല്‍ബിന്‍ കുളിക്കാനിറങ്ങിയത്. എന്നാല്‍, ശക്തമായ ഒഴുക്കില്‍ മെല്‍ബിന്‍ കടലിലകപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്‍ബിന് രക്ഷപ്പെടാനായില്ല. കോസ്റ്റല്‍ പോലീസും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്‍ബിന്‍. കഴക്കൂട്ടം പോലീസ് മൃതദേഹം മെഡി.കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button