സ്ത്രീകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് പുറത്തു വന്നത്. സംഗതി മറ്റൊന്നുമല്ല ചോക്കലേറ്റ് കഴിക്കുന്നവര്‍ക്ക് തൃപ്തികരമായ ലൈംഗിക ജീവിതം ലഭിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് പുറത്തു വന്നത്. മിലാനിലെ സാന്‍ റാഫലേ ആശുപത്രിയിലെ ഗവേഷകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ചോക്കലേറ്റ് കഴിക്കുന്ന സ്ത്രീകളില്‍ ലൈംഗിക ഉണര്‍വ് കൂടുതലായിരിക്കും. മികച്ച ലൈംഗിക തൃപ്തിക്കും ഇക്കൂട്ടര്‍ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡോ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ചോക്കലേറ്റിന്‌റെ ഈ മാജിക്ക് വെളിവായത്. ചോക്കലേറ്റ് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക ഉണര്‍വ് മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നും ഇവര്‍ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്നും ആന്‍ഡ്രിയ പറയുന്നു. ലൈംഗികതയ്ക്കു പുറമേ മനശാസ്ത്രപരമായ ആരോഗ്യത്തിലും ചോക്കലേറ്റ് സ്ത്രീകളെ സഹായിക്കുന്നുണ്ടെന്നും ആര്‍ത്തവ കാലത്തെ പ്രശ്‌നങ്ങള്‍ക്കും ചോക്കലേറ്റ് ഒരു പരിധി വരെ ആശ്വാസം നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments