ലൈംഗികതയില്‍ ലിംഗവലുപ്പത്തെ കുറിച്ച് പുരുഷന്മാര്‍ ടെന്‍ഷനാകുന്നതു പോലെ തന്നെയാണ് സ്തനവലുപ്പത്തിന്‌റെ കാര്യത്തില്‍ സ്ത്രീകളും. സ്ത്രീകളില്‍ ഏറെ ഉത്കണ്ഠയുണ്ടാക്കുന്ന ഇക്കാര്യം അനാവശ്യ ചിന്തയാണെന്ന് വിദഗ്ദര്‍ പറയുന്നു. വലുപ്പം കുറവാണെന്നോ കൂടുതലാണെന്നോ..ധൃഢതയില്ലാതെ തൂങ്ങിയ അവസ്ഥയാണെന്നൊക്കെ ഒരുപാട് പരാതികള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ദിവസവും എത്തുന്നുണ്ട്. സ്ത്രീകള്‍ തങ്ങളുടെ സ്തനങ്ങള്‍ എത്രത്തോളം ഭംഗിയുള്ളതാക്കാമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. കാരണം ലൈംഗികതയില്‍ പുരുഷനെ വശീകരിക്കുന്ന പ്രധാന ഘടകമാണ് സ്തനങ്ങള്‍.
സ്തനങ്ങള്‍ തന്‌റെ പങ്കാളിയ്ക്ക് പൂര്‍ണ തൃപ്തി വരുത്തുന്നുണ്ടെന്ന് സ്ത്രീകള്‍ക്ക് ബോധ്യപ്പെടുമ്‌പോള്‍ മാത്രമേ ഈ വിഷയത്തിലുള്ള സംശയവും അവര്‍ക്ക് ദൂരീകരിക്കാനാകൂ. എന്നാല്‍ സ്തന വലുപ്പമാണ് സൗന്ദര്യത്തെയും ലൈംഗിക തൃപ്തിയേയും തീരുമാനിക്കുന്നതെന്ന ചിന്ത തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വലുപ്പം കുറവെന്ന് സ്ത്രീ കരുതുന്ന സ്തനം യഥാര്‍തത്തില്‍ പുരുഷന് സംതൃപ്തി നല്‍കുന്നുണ്ടാവാം. പുരുഷന്‌റെ കാഴ്ച്ചപ്പാടിലാണ് സ്ത്രീ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നതെന്ന സത്യം സ്ത്രീകള്‍ മനസിലാക്കണമെന്നും അനാവശ്യ ടെന്‍ഷന്‍ ലൈംഗിക ബന്ധത്തിലും ദാമ്പത്യത്തിലും താളപ്പിഴകള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments