ലക്നൗ: ഉത്തർപ്രദേശ് ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ 13 ല്‍ 10 ബി.ജെ.പി സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 10 സ്ഥാനാർത്ഥികളെയാണ് ബിജെപി ഇലക്ഷനിൽ നിർത്തിയിരുന്നത്. എസ്പി, ബിഎസ്പി എന്നീ പാർട്ടികളും ഓരോ സ്ഥാനാർത്ഥികളെ വീതം നിർത്തിയിരുന്നു.
Read Also: ആസൂത്രിത വാട്സാപ് ഹര്‍ത്താലിന് പിന്നില്‍ വിദേശ ബന്ധമെന്ന് സംശയം
നോമിനേഷൻ തിരിച്ചെടുക്കുന്നതിനുള്ള അവസാനദിവസമായിരുന്നു ഇന്ന്. എന്നാൽ ആരും നോമിനേഷൻ പിൻവലിക്കാത്തതിനാണത് 13 പേരെയും തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് റിട്ടേർണിംഗ് ഓഫീസർ അശോക് ചൗബേ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ആർ. അംബേദ്കറിനെയാണ് ബിഎസ്പി നോമിനേറ്റ് ചെയ്തിരുന്നത്. നരേഷ് ഉത്തമാണ് എസ്പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്.
Post Your Comments