സൂററ്റ്: ഗുജറാത്തിലെ സൂറ്ററില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെപ്പറ്റി നിർണ്ണായക വിവരങ്ങൾ ലഭിച്ചു. പെൺകുട്ടി ആന്ധ്ര സ്വദേശിനിയാണെന്ന സൂചനകള്‍ ആണ് ലഭിച്ചത് . പെണ്‍കുട്ടിയുടെ പിതാവെന്ന് അവകാശപ്പെട്ട് ആന്ധ്ര സ്വദേശി എത്തിയതോടെയാണ് ഈ നിലയില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്.
സൂററ്റിലെ ഭെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് ഏപ്രില്‍ ആറിനാണ് ഒൻപതിനും 11നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലില്‍വച്ച് മര്‍ദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുറിവുകളുടെ കാലപ്പഴക്കം പല ദിവസങ്ങളുടേതാണെന്ന് കണ്ടെത്തിയതോടെ ഏഴോ എട്ടോ ദിവസം കുട്ടിയെ തടങ്കലില്‍ വച്ചുവെന്ന അനുമാനത്തില്‍ എത്തുകയായിരുന്നു.
എന്നാല്‍ കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കുട്ടിയുടെ വിവരങ്ങള്‍ തേടാനായിരുന്നു ശ്രമം. കുട്ടിയുടെ ചിത്രം സഹിതം 1,350 പോസ്റ്ററുകള്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ പതിച്ചിരുന്നു. ഇതിനിടയിലാണ് ആന്ധ്ര സ്വദേശി തന്റെ മകളെ കാണാതായ വിവരവുമായി എത്തുന്നത്. ഒക്ടോബര്‍ മുതല്‍ തങ്ങളുടെ മകളെ കാണാതായതാണ് ഇവര്‍ പറയുന്നത്. തിരിച്ചറിയല്‍ രേഖകളുമായാണ് ഇവര്‍ എത്തിയത്.
Post Your Comments