KeralaLatest News

മജിസ്ട്രേറ്റിന് സ്ഥലം മാറ്റം

കൊച്ചി ; വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. വാരാപ്പുഴയിൽ ശ്രീജിത്ത് അറസ്​റ്റിലായ സമയത്ത്​ പറവൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റായിരുന്ന എം. സ്​മിതയെ ഞാറ​ക്കലേക്കാണ് സ്ഥലം മാറ്റിയത്. ഞാറക്കല്‍ മജിസ്​​ട്രേറ്റായിരുന്ന രാമു രമേശ്​ ചന്ദ്രബാനുവിന്​ പകരമാണ് നിയമനം. അതേസമയം സ്‌മിതക്ക് പകരം പറവൂര്‍ കോടതിയിലെ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധിക ചുമതല നല്‍കി. വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ അറസ്റ്റിലായ പൊലീസുകാരെ ഈ കോടതിയിലാവും ഹാജരാക്കുക.

ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ തീരുമാനമെടുക്കുന്നതില്‍ മജിസ്​ട്രേറ്റിന്​ വീഴ്​ച സംഭവിച്ചുവെന്ന്​ ആലുവ റൂറല്‍ എസ്​.പി പരാതി നല്‍കിയിരുന്നെങ്കിലും പരാതിയെ തുടര്‍ന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്നും ഇരുവരും പരസ്പരമുള്ള ധാരണ പ്രകാരം സ്ഥലം മാറ്റത്തിന് നല്‍കിയ അപേക്ഷയില്‍ ഒരാഴ്ച മുന്‍പ് തന്നെ സ്മിതയുടെ സ്​ഥലം മാറ്റത്തിന്​ അനുമതി നല്‍കിയിരുന്നെന്നും സബോര്‍ഡിനേറ്റ് ജുഡിഷ്യല്‍ രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.

Also read ;കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വരും – ഐ​ജി ശ്രീ​ജി​ത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button