Latest NewsKeralaNews

മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായി

കാസര്‍കോട്: മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു.

പിന്നാലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പോയ അണങ്കൂര്‍ തുരുത്തി പച്ചക്കാട്ടെ സലീമിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് കാണാതായത്. ദേര്‍ളക്കട്ട പി.എ കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. മംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button