KeralaLatest NewsNews

ഹിന്ദുവെന്ന് പറയാന്‍ ലജ്ജയില്ലേ എന്ന ചോദ്യത്തിന് ശക്തമായ മറുപടിയുമായി മാധ്യമ പ്രവർത്തക

നിങ്ങളെ പോലെ ഉള്ള ഒരാള്‍ക്ക് ഹിന്ദുവെന്ന് പറയാന്‍ ലജ്ജയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി മാധ്യമ പ്രവർത്തകയായ ഗീതാ ബക്ഷി.ഞാന്‍ ഹിന്ദുവാണ് . ഞാന്‍ അതില്‍ ലജ്ജിക്കുന്നുമില്ല ..ഇങ്ങനെ പറയേണ്ടി വന്നതില്‍ പക്ഷെ ലജ്ജ തോന്നുന്നു ..എന്നിങ്ങനെയാണ് ഗീതാ ബക്ഷിയുടെ പ്രതികരണം. കാലങ്ങളായി അറിയുന്നവര്‍ പോലും ചോദിക്കുന്നു : ‘ഇതെന്താ സംഘത്തിന്റെ പ്രസിദ്ധീകരണത്തില്‍ എഴുതുന്നത് ‘. വേറൊരു ചോദ്യം ‘നിങ്ങളെ പോലെ ഉള്ള ഒരാള്‍ക്കു ലജ്ജയില്ലേ ഹിന്ദു ആണെന്ന് പറയാന്‍’ ഇല്ല തീര്‍ത്തും ഇല്ല. ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയത നീചര്‍ പുരുഷന്മാര്‍ ആണെന്ന് കരുതി ലോകത്തുള്ള സര്‍വ പുരുഷന്മാരെയും ആ കണ്ണോടെ കാണാന്‍ പറ്റുന്നില്ല. തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ആണ് അവർ ഇത് വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപംകാണാം:

ഞാൻ ഹിന്ദുവാണ് . ഞാൻ അതിൽ ലജ്ജിക്കുന്നുമില്ല ..ഇങ്ങനെ പറയേണ്ടി വന്നതിൽ പക്ഷെ ലജ്ജ തോന്നുന്നു ..

നൊസ്റ്റാൾജിയ എന്ന മാസിക രാഷ്ട്രീയ മത ചായ്‌വുകൾ ഒന്നുമില്ലാതെ ഒരു ദശാബ്ദ കാലത്തോളം പബ്ലിഷ് ചെയ്ത കൂട്ടായ്മയുടെ പുതിയ പ്രസിദ്ധീകരണമാണ് “കൃഷ്ണാ ഗുരുവായൂരപ്പാ ” വിഷുവിന്‌ ആദ്യ ലക്കം പുറത്തിറങ്ങി .ചീഫ് എഡിറ്റർ എന്ന നിലയിൽ എന്റെ കൈയൊപ്പോടെ .ചെറിയൊരു തുടക്കം നൽകിയ പരിമിതികളോടെ. കാലങ്ങളായി അറിയുന്നവർ പോലും ചോദിക്കുന്നു : “ഇതെന്താ സംഘത്തിന്റെ പ്രസിദ്ധീകരണത്തിൽ എഴുതുന്നത്‌ “. വേറൊരു ചോദ്യം “നിങ്ങളെ പോലെ ഉള്ള ഒരാൾക്കു ലജ്ജയില്ലേ ഹിന്ദു ആണെന്ന് പറയാൻ” !!

ഇല്ല തീർത്തും ഇല്ല .ആസിഫ എന്ന പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയത നീചർ പുരുഷന്മാർ ആണെന്ന് കരുതി ലോകത്തുള്ള സർവ പുരുഷന്മാരെയും ആ കണ്ണോടെ കാണാൻ പറ്റുന്നില്ല. അത്‌ പോലെ തന്നെ “ലോകാ സമസ്ത സുഖിനോ ഭവന്തു” എന്നും “അഹം ബ്രഹ്മാസ്മി തത്വമസി “എന്നും പഠിപ്പിച്ച മതത്തെ ഈ ഒരു നികൃഷ്ട സംഭവത്തിന്റെ പേരിൽ തള്ളി പറയാനും ഞാനില്ല . പഴയ എസ് .എഫ് .ഐ ക്കാരിയല്ലെ എന്ന ഓർമപ്പെടുത്തലും വേണ്ട . മാധ്യമരംഗത്ത് എനിക്ക് മതം, ജാതി, രാഷ്ട്രീയം എന്നീ വേർതിരിവുകൾ ഇല്ല . വ്യക്തി ജീവിതത്തിൽ ഭക്തിയും പ്രാർത്ഥനയും എന്നും ഒപ്പമുണ്ട് .”എന്റെ ദേവീ” എന്നോ “എന്റെ കണ്ണാ” എന്നോ വിളിക്കാൻ ഞാൻ തീവ്ര വാദി ആവേണ്ട കാര്യമില്ല.

എങ്ങോട്ടേക്കാണ് മതേതര വാദം എന്ന വ്യാജ കിരീടം അണിഞ്ഞു കൊണ്ടുള്ള ഈ മുന്നേറ്റം ? മതമോ ഭക്തിയോ തീവ്രവാദമാണ് എന്നിടത്തേക്കോ? ഈ മുന്നേറ്റത്തിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണ് മറഞ്ഞിരിക്കുന്നത്?ഹിന്ദു എന്ന് പറയുന്നു എങ്കിൽ നിങ്ങൾ തീവ്രവാദിയോ അന്ധവിശ്വാസിയോ ആയെ തീരൂ എന്ന സൂചന സമൂഹത്തിലേക്ക് പുതിയൊരു വിഷബാധയാണ് കലർത്തി വിടുന്നത് . മതവും ഭക്‌തിയും ജീവിതത്തിൽ കലർന്നവരെ എല്ലാം തീവ്രവാദിയെന്ന്‌ വിളിക്കാൻ അവസരം കൊടുത്തവർ കലാപവും കൂട്ടക്കൊലകളുമാണ് വിലയായി കൊടുക്കേണ്ടി വരിക. മതേതര സമൂഹത്തെ ധ്രുവീകരിക്കുക എന്നതാണ് ഈ കപട പ്രബുദ്ധതയുടെ ഉന്നം .ബാലികാ പീഡനം ഹിന്ദു മതവുമായി കൂട്ടി കലർത്തിയവരോട് സഹതാപമാണ് ആദ്യം തോന്നിയത് .ഇപ്പോൾ ക്രോധവും .ശരിയാണ് നരബലി ഉൾപ്പെടെ ഒരുപാട് ദുരാചാരങ്ങൾ ഈ മതത്തിൽ നുഴഞ്ഞു കയറിയിരുന്നു .പക്ഷെ നവോത്ഥാന മുന്നേറ്റത്തിലൂടെ അവ ഓരോന്നും തുടച്ചു മാറ്റാൻ നമുക്ക് കഴിഞ്ഞു. അത്തരം ഒരു സംഭവമല്ല ഇത് .തികഞ്ഞ കുറ്റ കൃത്യം . അതിലേക്ക് എന്തിനാണ് മതത്തെ ഉൾപ്പെടുത്തുന്നത് ?

നിഷ്കളങ്ക പ്രതിഷേധമല്ല ഇത്, കൃത്യമായ ഗൂഢാലോചന. അതാണ് നടപ്പിലാകുന്നത്. പെണ്ണിന് നീതി എന്ന മുന്നേറ്റവുമല്ല ഇത് .കൃത്യമായി ഒരുക്കിയ വാരിക്കുഴി .അതിൽ വീഴാൻ ഞാനില്ല. വീണ്ടും പറയുന്നു .ഞാൻ ഹിന്ദുവാണ് , വസുധൈവകുടുംബകം എന്ന്‌ വിശ്വസിക്കുന്ന ഹിന്ദു.

ഗീതാ ബക്ഷി
ചീഫ്‌ എഡിറ്റർ
കൃഷ്‌ണാ ഗുരുവായൂരപ്പാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button