ബംഗലൂരു: ഇന്ത്യയിലെ വ്യാജ വാര്‍ത്താ പ്രചരണത്തെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്‌റെ സാമൂഹ്യ മാധ്യമ മേധാവി ദിവ്യ സ്പന്ദനയാണ് മോദിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. ബിജെപിയ്ക്കു നരേന്ദ്ര മോദിയുള്ളപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യമെന്തെന്നും ദിവ്യ ആഞ്ഞടിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എം പി കൂടിയായ ദിവ്യ സ്പന്ദനയുടെ ആരോപണം. ‘ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരിക്കുന്ന വാര്‍ത്തകളെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ വ്യാജവാര്‍ത്തകള്‍ക്ക് മുഖ്യ പങ്കുണ്ടെന്ന് നമുക്കേവര്‍ക്കും അറിയാം. എന്നാല്‍ കര്‍ണാടകയില്‍ ഇതിനെ തടയാനാണ് കോണ്‍ഗ്രസ് ശ്രമം.
എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി വ്യാജ വാര്‍ത്താ പ്രചരണത്തിനു ശ്രമിക്കുന്നുണ്ട്.ഗുജറാത്ത് തിരഞ്ഞെടുപ്പു കാലത്ത് ബിജെപി മന്‍മോഹന്‍ സിങ്ങിനെതിരെയും അഹമ്മദ് പട്ടേലിനെതിരെയും നടത്തിയ പ്രചരണം നമ്മള്‍ കണ്ടതാണ്. പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും. മന്‍മോഹന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു. കഴമ്പില്ലാത്ത ആരോപണങ്ങളാണ് മോദി ഉന്നയിക്കുന്നത്. ബിജെപിയ്ക്കു വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ വാട്ട്‌സാപ്പോ ട്വിറ്ററോ വേണ്ട. അവര്‍ക്ക് സ്വന്തമായി പ്രധാനമന്ത്രി ഉണ്ടെല്ലോ. 2014ല്‍ ആര്‍എസ്എസും മോദിയുടെ പ്രചരണത്തില്‍ പങ്കാളിയായിരുന്നു. ഡേറ്റ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ച സുരക്ഷാ നടപടികളില്‍ വിശ്വാസമില്ല. കോണ്‍ഗ്രസ് വികസനമാണ് ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക വിദ്യ മുതല്‍ വനിതാ ശാക്തീകരണം വരെയുള്ള കാര്യങ്ങളില്‍ ഒന്നാമതാണ് കര്‍ണാടക. ഇതാണ് ഞങ്ങള്‍ വോട്ടര്‍മാരോട് പറയുന്നതെന്നും ദിവ്യ വ്യക്തമാക്കി.
Post Your Comments