ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഒൻപത് ഉപദേഷ്ടാക്കളെ നിയമിച്ചത് കേന്ദ്രം റദ്ദ് ചെയ്തു. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഡല്‍ഹി സര്‍ക്കാരിന്റെ നിയമനങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിയമ മന്ത്രിയുടെ ഉപദേഷ്ടാവ് അമര്‍ദീപ് തിവാരി, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ അരുണോദ്യ പ്രകാശ്, അതിഷി മര്‍ലേന, ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ഛദ്ദ എന്നിവര്‍ അടക്കമുള്ളവരുടെ നിയമനമാണ് റദ്ദാക്കിയിട്ടുള്ളത്. എന്നാൽ നിയമനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന വാദം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിഷേധിച്ചു.
Post Your Comments