ന്യൂഡല്‍ഹി•ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ഇലക്േട്രാണിക് ചിപ്പുകള്‍ ഘടിപ്പിക്കണമെന്ന കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്രത്തിന്റെ നടപടിയെക്കുറിച്ച് ‘ഒളിഞ്ഞുനോട്ട സര്‍ക്കാര്‍’ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വിശേഷിപ്പിച്ചത്. പ്രേക്ഷകര്‍ ഏതെല്ലാം ചാനലുകള്‍ എത്രനേരം കാണുന്നുവെന്ന വിവരം കിട്ടാനെന്ന വ്യാജേന സ്വകാര്യതയിലേക്കു കടന്നുകയറാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
ഏതെല്ലാം പരിപാടികളാണ് അടച്ചിട്ട മുറിക്കുള്ളില്‍ ജനം കാണുന്നതെന്ന് അറിയാനാണ് മന്ത്രി സ്മൃതി ഇറാനി ശ്രമിക്കുന്നതെന്നും സുര്‍ജെവാല പരിഹസിച്ചു.
എല്ലാ ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എസ്.ടി.ബി.കളില്‍ ചിപ്പ് പിടിപ്പിക്കണമെന്ന് വാര്‍ത്താവിനിമയ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചിപ്പു സ്ഥാപിച്ചാല്‍ ഏതെല്ലാം പരിപാടികള്‍ എത്രനേരം കാണുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. ഇതിലൂടെ പരസ്യം നല്‍കുന്നവര്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിക്കും (ഡി.എ.വി.പി.) പരസ്യത്തിനുള്ള പണം വിവേകപൂര്‍വം ചെലവിടാന്‍ സാധിക്കും.
Post Your Comments