കെയ്റോ : ഈജിപ്റ്റില്‍ ഫേസ്ബുക്ക് ലൈക്കിനെതിരെ ഫത്വ. ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന് ഈജിപ്റ്റിലെ മുഖ്യമതപണ്ഡിതന്‍ മുഫ്തി ഷാവ്കി അലം പറഞ്ഞു. മതപരമായ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുനന്തിനിടെയായിരുന്നു വിവാദപരമായ ഈ പരാമര്‍ശം. ഇത് വഞ്ചനാപരമായ കാര്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രവാചകന് മുഹമ്മദിന്റെ പ്രവചനങ്ങള്‍ അടിസ്ഥാനമാക്കി മതപരമായ ഭരണം നടത്തുന്ന സുന്നി മുസ്ലിം ഇന്‍സ്റ്റിറ്റിയൂഷനായ ദാര്‍-അല്ഫിയായില് ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ദാര്‍-അല്‍ഫിയ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഫേസ് ബുക്ക് ലൈക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതായി മുഫ്തി വിശദീകരിച്ചിരിക്കുന്നത്
Post Your Comments