Latest NewsNewsIndia

രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്ന് അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി: രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്ലി ട്വിറ്ററിലൂടെ പ്രതികരിച്ചത് എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ്.

read also: നിരോധിത കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ

രാജ്യത്തെ കറൻസി ലഭ്യത വിലയിരുത്തിയിട്ടുണ്ടെന്നും ആവശ്യത്തിലേറെ കറൻസി പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിലും നോട്ടുകൾ ലഭ്യമാണ്. ചില ഭാഗങ്ങളിൽ ‘പെട്ടെന്നും അസാധാരണവുമായി കറൻസി ആവശ്യം വർധിച്ചതാണ്’ നിലവിലെ പ്രശ്നത്തിനു കാരണം. താൽക്കാലിക ക്ഷാമമാണ് അത്, ഉടൻ പരിഹരിക്കുമെന്ന്’ മന്ത്രി ട്വീറ്റ് ചെയ്തു.

85% എടിഎമ്മുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴും പ്രശ്നമുള്ളത് ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, വടക്കൻ ബിഹാറിലെ ചില മേഖലകൾ എന്നിവിടങ്ങളിലാണ്. ഏഴു മുതൽ 10 ദിവസത്തിനിടയിൽ 500 രൂപ നോട്ടുകളുടെ പ്രചാരം രാജ്യത്തു വർധിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച നോട്ടുക്ഷാമം സംബന്ധിച്ച് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആർബിഐ പണം കുറവുള്ള ബാങ്കുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പണം കൂടുതലുള്ള മറ്റു ബാങ്കുകൾക്ക് നിർദേശവും നൽകി. എടിഎം വഴിയുള്ള ഇടപാടുകളും വർധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button