മലപ്പുറം•നിരോധിച്ച 500 ന്റെയും 1000 ന്റെയും കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി.മൂന്നര കോടിയോളം വരുന്ന 1000 ത്തിന്റെയും,500 ന്റെയും നോട്ടുകെട്ടുകളുടെ ശേഖരമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി
ദേബേഷ് കുമാർ ബെഹ്റ IPS ന്റെനേതൃത്വത്തിലുള്ള സ്ഥലം പിടികൂടിയത്.
കറൻസികൾ കടത്തികൊണ്ടു വന്ന ആഢംബര കാറുകളുടെ രഹസ്യവിവരത്തെ തുടർന്ന് ASP സുജിത് ദാസ് IPS ,പെരിന്തൽമണ്ണ DYSP എം.പി മോഹനചന്ദ്രൻ, Cl സാജു കെ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തുക പിടികൂടിയത്.
ഇന്ത്യ ഗവ. നിയമം മൂലം 1000 ത്തിന്റെയും,500 ന്റെയും കറൻസികൾ നിരോധിച്ച് ഉത്തരവിറക്കിയ ശേഷം നിരോധിച്ച നോട്ടുകളുടെ വിപണനത്തിനായി സംസ്ഥാനത്തിനകത്ത് ഒരു വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരണം ലഭിച്ചത്.
നോട്ട് നിരോധനത്തിനു ശേഷം ഇത്ര വലിയ തുകയുമായി സംസ്ഥാനത്തിനകത്ത് 5 അംഗ സംഘം പോലീസ് പിടിയിലാകുന്നത് ആദ്യമായാണ്.
Post Your Comments