ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തല്‍സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു ആണ് തന്റെ സംസ്ഥാന അധ്യക്ഷ പദവി രാജി വെച്ചത്. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. ടിഡിപി എന്‍ഡിഎ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലും ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments