ബെയ്റൂട്ട് : യുഎസിന്റെ ഭാഗത്തു നിന്നും സിറിയയ്ക്കെതിരായ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് സൈന്യം എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിലപാടെടുത്തെന്നും ട്രംപിന്റെ മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പറഞ്ഞു. എന്നാല്‍ സിറിയയില്‍ തുടരുന്നതിന്റെ ആവശ്യകത ട്രംപിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.
തുടക്കം മുതല്‍ തന്നെ ശക്തമായി അക്രമണം നടത്തി മടങ്ങാനാണ് യുഎസ് തീരമുാനമെങ്കിലും താന്‍ നല്കിയ പ്രത്യേക ആവശ്യപ്രകാരം അവര്‍ യുഎസില്‍ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. വ്യോമാക്രമണം അവസാനിപ്പിച്ച് രാസായുധ പ്രയോഗം മാത്രമായി ചുരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസിനെ തിരികെ വരാത്ത വിധം പൂര്‍ണമായി തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ഉറച്ച തീരുമാനമെടുത്തു. സാമ്പത്തിക, സൈനിക മേഖലകളില്‍ പ്രാദേശികതലത്തിലുള്ള സഖ്യകക്ഷികള്‍ ഉത്തരവാദിത്വമേറ്റ് പെരുമാറണമെന്നും യുഎസ് ആവശ്യപ്പെട്ടു.
സിറിയയില്‍ പ്രവര്‍ത്തിക്കുന്ന രാസായുധ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിയ്ക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രംപ് ഉത്തരവിട്ടത്. ഉടന്‍ തന്നെ യുഎസിനൊപ്പം സഖ്യരാഷ്ട്രങ്ങളും ശക്തമായ അക്രണം ആരംഭിച്ചു. അക്രമണത്തെ പ്രതികൂലിച്ചും അനുകൂലിച്ചും വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധ നടപടികളെടുക്കുന്നതില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ഐക്യരാഷ്ടസഭാ- യുഎസ് അംബാസിഡര്‍ നിക്കി ഹാലി അറിയിച്ചു.
രാസായുധ പ്രയോഗം പൂര്‍ണമായും മരവിപ്പിക്കുവാന്‍ റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുന്നതിനാണ് ഉപരോധങ്ങള്‍. രാസായുധം ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സിറിയയിലെ നടപടിയെന്നും അസദിനെ പുറത്താക്കുക എന്നത് അമേരിക്കയുടെ ഉദ്ദേശ്യമല്ലെന്നും വിശദീകരിച്ചു. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭ മധ്യസ്ഥത വഹിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും നിക്കി വ്യക്തമാക്കി.
Post Your Comments